---
title: "#Insurance | അപകട മരണ ഇൻഷൂറൻസ്: തുക കൈമാറി "
english_title: "#Accidental #Death #Insurance #Amount #transferred"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/199192/accidental-death-insurance-amount-transferred"
published_at: "2024-04-16T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e93310d231_insurence_.jpg"
keywords: []
---

# #Insurance | അപകട മരണ ഇൻഷൂറൻസ്: തുക കൈമാറി 

> **Lead Summary:** **പാറക്കടവ്: **ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് മെമ്പർ മാർക്ക് ഏർപ്പെടുത്തിയ അപകട മരണ ഇൻഷൂറൻസ് പദ്ധതിയിൽ ആനുകൂല്യത്തിന് അർഹരായ മെമ്പർമാരായ കുടുംബാഗങ്ങൾക്ക് തുക കൈമാറി.

## Article Content

**പാറക്കടവ്: **ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് മെമ്പർ മാർക്ക് ഏർപ്പെടുത്തിയ അപകട മരണ ഇൻഷൂറൻസ് പദ്ധതിയിൽ ആനുകൂല്യത്തിന് അർഹരായ മെമ്പർമാരായ കുടുംബാഗങ്ങൾക്ക് തുക കൈമാറി.

തിരുപനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളാ സംസ്ഥാന സഹകരണ ഇൻഷൂറൻസ് സൊസൈറ്റി മുഖേനയാണ് പ്രമുഖ ഇൻഷൂറൻസ് കമ്പനിയായ ഇഫ്കോ ടോക്കിയോയുടെ പദ്ധതിയിൽ ബാങ്ക് അംഗങ്ങളെ ഉൾപ്പെടുത്തിയത്.

മരം വെട്ടു ജോലിക്കിടെ വീണ് മരണമടഞ്ഞ പുനത്തിക്കണ്ടി രാജന്റെ കുടുംബത്തിന് ഇഷൂറൻസ് സൊസൈറ്റി ഫീൽഡ് ഓഫീസർ കെ.ഷൈബ തുക കൈമാറി.

ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ, കെ.കുമാരൻ, കെ. സ്മിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/199192/accidental-death-insurance-amount-transferred)