നാദാപുരം: (nadapuramnews.in) കേരളത്തിൽ യുഡിഎഫ് എല്ലാ മണ്ഡലങ്ങളിലു വിജയിക്കുമെന്ന് കർണാടക പിസിസി പ്രസിഡൻ്റ് ഡി കെ ശിവകുമാർ.ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാദാപുരത്ത് സംഘടിപ്പിച്ച റോഡ് ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഷാഫി പറമ്പിൽ യുവതയുടെ പ്രതിനിധിയാണെന്നും അദ്ദേഹത്തിൻ്റെ ജയം ഉറപ്പ് വരുത്തണം. രാഹുൽ ഗാന്ധിയെ നിങ്ങൾ കേരളത്തിൽ നിന്ന് ജയിപ്പിച്ചു. അത് രാജ്യത്തെ സാധാരണക്കാരന് കരുത്തായി.
ബിജെപി സർക്കാർ എനിക്കെതിരെ തിരിഞ്ഞപ്പോൾ കർണാടകക്കാർക്കും മുന്നേ പ്രതികരിച്ചവർ ആണ് മലയാളികൾ. നിങ്ങളുടെ ആത്മാർഥതയും കഠിനാധ്വാനവും മതേതരബോധവും അപാരമാണ്.നിങ്ങൾ യുപിഎക്ക് 19 സീറ്റുകൾ നൽകി. ഇന്ത്യാ മുന്നണിക്ക് 20 സീറ്റുകൾ നൽകും എന്നെനിക്ക് ഉറപ്പുണ്ട്.ഡി കെ പറഞ്ഞു.
റോഡ് ഷോയിൽ പങ്കെടുക്കാനായി നാദാപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പേർ ഒഴുകിയെത്തി.
#UDF #will #win #20 #out #of #20 #Kerala #DKSivakumar