#accident | കല്ലാച്ചിയിൽ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു

#accident | കല്ലാച്ചിയിൽ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു
May 9, 2024 06:56 AM | By VIPIN P V

നാദാപുരം : (കോഴിക്കോട്): (nadapuram.truevisionnews.com) കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു.

കല്ലാച്ചിചിയ്യൂർ സ്വദേശിനി പാറേമ്മൽ ഹരിപ്രിയ (20) ആണ് മരിച്ചത്. എഴുത്തുപള്ളി പറമ്പത്ത് അമയ(20)ക്ക് പരുക്കേറ്റിരുന്നു.

കാലിനും, തലയ്ക്കും ഗുരുതര പരുക്കേറ്റ ഹരിപ്രിയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കയാണ് ബുധനാഴ്ച രാത്രിയോടെ മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. വാണിമേൽ ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന ഗ്യാസ് സിലിണ്ടർ കയറ്റി വന്ന കല്ലാച്ചിയിലി ഹൈമ ഗ്യാസ് ഏജൻസിലെ ലോറിയാണ് വിദ്യാർഥിനിയെ ഇടിച്ചത്.

വാഹനം നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥികളെ ഇടിക്കുകയായിരുന്നു. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് വണ്ടിനിന്നത്.

പോസ്റ്റിനും വാഹനത്തിനും ഇടയിൽ കുരുങ്ങിക്കിടന്ന ഹരിപ്രിയയെ നാട്ടുകാരാണ് പുറത്തെടുത്തത്. ഉണ്ണികൃഷ്ണൻ ശ്രീലേഖ ദമ്പതികളുടെ മകൾ ആണ്.

#student #died #after #pickup #truck #Kalachi

Next TV

Related Stories
വളയത്ത് കനത്ത മഴയിൽ വീടിൻറെ മേൽക്കൂര തകർന്നു

Jul 17, 2025 11:23 PM

വളയത്ത് കനത്ത മഴയിൽ വീടിൻറെ മേൽക്കൂര തകർന്നു

വളയത്ത് കനത്ത മഴയിൽ വീടിൻറെ മേൽക്കൂര...

Read More >>
ആഞ്ഞുവീശി കാറ്റ്; പുറമേരിയില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം

Jul 17, 2025 05:24 PM

ആഞ്ഞുവീശി കാറ്റ്; പുറമേരിയില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം

പുറമേരിയില്‍ തെങ്ങ് വീണ് വീടിന്...

Read More >>
ദീപം തെളിഞ്ഞു; പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

Jul 17, 2025 03:12 PM

ദീപം തെളിഞ്ഞു; പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു...

Read More >>
 രാമായണ മാസാചരണം; എങ്ങിനെ ജീവിക്കണം എന്ന് രാമായണം പഠിപ്പിക്കുന്നു -വേണുഗോപാൽ തിരുവള്ളൂർ

Jul 17, 2025 02:28 PM

രാമായണ മാസാചരണം; എങ്ങിനെ ജീവിക്കണം എന്ന് രാമായണം പഠിപ്പിക്കുന്നു -വേണുഗോപാൽ തിരുവള്ളൂർ

എങ്ങിനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്ന മഹാ ഗ്രന്ഥമാണ് രാമായണമെന്ന് വേണുഗോപാൽ തിരുവള്ളൂർ...

Read More >>
Top Stories

News Roundup

//Truevisionall