നാദാപുരം: (nadapuram.truevisionnews.com) പൊതുജനാരോഗ്യ നിയമങ്ങൾ പൂർണ്ണമായും ലംഘിച്ചുകൊണ്ട് വൃത്തിഹീനമായ രീതിയിലും ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന തരത്തിലും ബേക്കറി സാധനങ്ങൾ ഉണ്ടാക്കിയ കല്ലാച്ചി ടൗണിലെ മോഡേൺ ബേക്കറിയുടെ അപ്പ കൂട് ആരോഗ്യ വിഭാഗം അടപ്പിച്ചു.
ജല ഗുണനിലവാര പരിശോധന നടത്താതെയും തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയും പ്രവർത്തിച്ച മോഡേൺ ബേക്കറിയോട് അനുബന്ധിച്ചുള്ള കൂൾബാറിന്റെ പ്രവർത്തനവും ആരോഗ്യ വിഭാഗം നിർത്തലാക്കി.
പൊതുജന പരാതിയെ തുടർന്ന് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ. എച്ച്. ഐ.പ്രസാദ്.സി എന്നിവർ നടത്തിയ പരിശോധയെ തുടർന്നാണ് നടപടി.
മഞ്ഞപ്പിത്തരോഗം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്നതും ജലഗുണനിലവാര പരിശോധന നടത്താതെയുള്ള കുടിവെള്ളം പൊതുജനങ്ങൾക്ക് നൽകുന്നതും മഞ്ഞപ്പിത്ത രോഗസംക്രമണം ഗ്രാമപഞ്ചായത്തിൽ അനുദിനം വർദ്ധിക്കുന്നതിന് കാരണമായ സാഹചര്യത്തിലും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ഡോക്ടർ നവ്യ.ജെ. തൈക്കണ്ടി അറിയിച്ചു.
#Unsanitary #bakery #in #Kallachi #has #been #stopped