പുറമേരി : (nadapuram.truevisionnews.com) പെരുമുണ്ടശ്ശേരിയിലെ യുവ കൂട്ടായ്മയായ ദുൽഹാൻ ബോയ്സ് എസ്.എസ്.എൽസി അടക്കം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
മുഹമ്മദ്.കെ.കെ യുടെ അധ്യക്ഷതയിൽ സുബൈർ പെരുമുണ്ടശ്ശേരി ഉദ്ഘാടനം ചെയ്തു. മസ്ജിദു റഹ്മത്ത് ട്രഷറർ താഴെ ചാലിൽ അമ്മദ് മുസ്ലിയാർ മൊമെന്റോ വിതരണം ചെയ്തു.
ഹമീദ് ഹാജി. കുഞ്ഞബ്ദുള്ള ഹാജി.ടി.ടി, ജാഫാർ.ടി.സി, കുഞ്ഞബ്ദുല്ല.പി.സി, സലാം ചാലിൽ ശബിനാസ് ഒതയോത്ത്, മുഹമ്മദ്.സി, ആദിൽ മുഹമ്മദ് എന്നിവർ സംബന്ധിച്ചു
#Dulhan #Boys #congratulating #the #top winners