നാദാപുരം: (nadapuram.truevisionnews.com) കുട്ടികൾക്കിടയിൽ കുറ്റകൃത്യങ്ങളും അക്രമ വാസനകളും വർദ്ദിച്ചു വരുന്നതിന് കാരണം മയക്കു മരുന്നുകളുടെ വ്യാപനമാണെന്നും അതവസാനിപ്പിക്കുന്നതിന് പുതു തലമുറയിൽ നിന്ന് തന്നെ ശബ്ദമുയർന്നു വരണമെന്നും നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പറഞ്ഞു.
നാദാപുരം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി കൗമാരക്കാർക്ക് വേണ്ടി സംഘടിപ്പിച്ച “നർകോട്ടിക്കിന്റെ പടപ്പുകൾ” സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾക്കിടയിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ,ഐ സി ഡി എസ് സൂപ്പർ വൈസർ ബിന്ദു മെമ്പര്മാരായ സുമയ്യ പാട്ടത്തിൽ, ആയിഷ ഗഫൂർ എന്നിവർ സംസാരിച്ചു.
വുമൺസ് ഫെസിലിറ്റേറ്റർ പ്രിൻസിയ ബാനു ടി പി ക്യാമ്പ് അവതരണം നടത്തി.പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
#Narcoticspadappukal #summer #camp #has #started #in #Nadapuram