എടച്ചേരി : സംസ്ഥാനതല അധ്യാപക ശാക്തീകരണത്തിൻ്റെ ഭാഗമായി നടന്ന ട്രെയിനിങ് പരിശീലനത്തിൽ അധ്യാപകൻ അവതരിപ്പിച്ച സ്കിറ്റ് വൈറലായി.
സോഷ്യൽ സയൻസ് ക്ലാസിൽ നടന്ന "പ്രകൃതിയും മനുഷ്യനും "സ്പോട്ട് സബ്ജക്ടിനെ ബേസ് ചെയ്ത് എടച്ചേരി നരിക്കുന്നു യു. പി സ്കൂളിലെ അധ്യാപകൻ നിമേഷും സംഘവും അവതരിപ്പിച്ച സ്കിററാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.
ഒരു ദിവസം 10000 ലേറെ പേരാണ് ഈ സ്കിറ്റ് കണ്ടത്. ഈ ദൃശ്യം പള്ളിക്കൂടം ഗ്രൂപ്പിൽ ഒരധ്യാപകൻ ഷെയർ ചെയ്തതിനെ തുടർന്നാണ് പതിനായിരത്തിലേറെ പേർ ഒരു ദിവസം തന്നെ ഈ ദൃശ്യം കണ്ടത്. നാടകം, മിമിക്രി, മോണോ ആക്ട്,കലാരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന കക്കട്ട് സ്വദേശിയായ നിമേഷ് 23 മത്തെ വയസ്സ് മുതൽ അധ്യാപകനാണ്.
കലാരംഗത്ത് വിദ്യാർത്ഥികൾക്ക് പരിശീലനങ്ങൾ നൽകാറുമുണ്ട് എട്ട് വർഷമായി നരിക്കുന്ന് യു.പി സ്കൂൾ അധ്യാപകനും ചോമ്പാല സബ് ജില്ലാ സോഷ്യൽ സയൻസ് ജോയൻ്റ് കൺവീനർ കൂടിയാണ്. ഭാര്യ അധ്യാപികയായ അഞ്ജന കൃഷ്ണൻ, മക്കൾ ദക്ഷിൻ ശിവ,നവമി.
#Teacher #training #skit #goes #viral #on #social #media