---
title: "#cituworkers| കുട്ടികൾ മുമ്പേ ; അക്ഷരമുറ്റം ഒരുക്കി സിഐടിയു പ്രവർത്തകർ "
english_title: "#Children   #CITU #workers #prepared    #akshramuttam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207555/children-citu-workers-prepared-akshramuttam"
published_at: "2024-05-25T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651d7013fc08_citu.jpg"
keywords: []
---

# #cituworkers| കുട്ടികൾ മുമ്പേ ; അക്ഷരമുറ്റം ഒരുക്കി സിഐടിയു പ്രവർത്തകർ 

> **Lead Summary:**  നാദാപുരം :(**nadapuram.truevisionnews.com**) മധ്യവേനലവധിക്ക് ശേഷം പുത്തനുടുപ്പും പുസ്തകങ്ങളുമായി അറിവിൻ ലോകത്തേക്ക് വിദ്യാർത്ഥികൾ എത്തുംമുമ്പേ അക്ഷരമുറ്റം ഒരുക്കി നാദാപുരത്തെ സിഐടിയു പ്രവർത്തകർ .

## Article Content

 നാദാപുരം :(**nadapuram.truevisionnews.com**) മധ്യവേനലവധിക്ക് ശേഷം പുത്തനുടുപ്പും പുസ്തകങ്ങളുമായി അറിവിൻ ലോകത്തേക്ക് വിദ്യാർത്ഥികൾ എത്തുംമുമ്പേ അക്ഷരമുറ്റം ഒരുക്കി നാദാപുരത്തെ സിഐടിയു പ്രവർത്തകർ .

സ്കൂൾ തുറക്കാൻ ഒരാഴ്ച്ച ബാക്കി നിൽക്കെ കല്ലാച്ചി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പരിസരവും സി.ഐ ടി.യു നേതൃത്വത്തിൽ ശുചീകരിച്ചു.

സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കുളുകളും ശുചീകരിക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് കല്ലാച്ചി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ശുചീകരിച്ചത്.

സി.ഐ.ടി യു സംസ്ഥാന കമ്മിറ്റി അംഗം വി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എ.മോഹൻദാസ്, കെ.വി ഗോപാലൻ, എ.സുരേഷ് ബാബു, പി.അനിൽകുമാർ,

എ ദിലീപ് കുമാർ, പി.കെ പ്രദീപൻ, പി.കെ അശോകൻ, എം.കെ ചന്ദ്രൻ, കെ.കെ അനിൽ' എന്നിവർ നേതൃത്യം നൽകി.  

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207555/children-citu-workers-prepared-akshramuttam)