#suspended | വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയ നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

#suspended |  വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയ നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Jun 26, 2024 12:38 PM | By Sreenandana. MT

നാദാപുരം:(nadapuram.truevisionnews.com) അനധികൃത മദ്യ വിൽപ്പനക്കാർക്ക് വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയിരുന്ന നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. നാദാപുരം എക്സൈസ് റേഞ്ചിലെ പ്രിവന്‍റീവ് ഓഫീസർ സി. അബ്ദുൾ ബഷീറിനെയാണ് സസ്പെൻഡ് ചെയ്തത്.

ആറ് ലിറ്റർ അനിധികൃത മദ്യവുമായി കൊയിലാണ്ടി കീഴയിരൂർ സ്നദേശി ദാമോദരൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മദ്യകച്ചവടത്തിന് പിന്നിൽ എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിയുന്നത്. അബ്ദുൾ ബഷീറാണ് ദാമോദരനെ വിളിച്ച് കുറഞ്ഞ വിലയ്ക്ക് മദ്യം നൽകാമെന്ന് അറിയിക്കുന്നത്.

തുടർന്ന് നാലായിരം രൂപ കൈപ്പറ്റി 6 ലിറ്റർ മദ്യം കൈമാറി. ഈ മദ്യവുമായി വരുമ്പോഴാണ് ദാമോദരൻ പിടിലിയാകുന്നത്. കൊയിലാണ്ടി ബസ്റ്റാന്‍റിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥൻ മദ്യം കൈമാറിയതെന്ന് ദാമോദരൻ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് ഫോൺ രേഖകൾ പരിശോധിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെയാണ് എക്സൈസ് പ്രിവന്‍റീവ് ഓഫീസർ സി. അബ്ദുൾ ബഷീറിനെ സസ്പെന്‍റ് ചെയ്തത്. വകുപ്പിന് കളങ്കമുണ്ടാക്കുന്ന ഗുരുതര കുറ്റമാണ് അബ്ദുൾ ബഷീറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് നിർദ്ദേശ നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

#Nadapuram #excise #officer #suspended#delivering #liquor#sale

Next TV

Related Stories
#thoduvayilkannan | തൊടുവയിൽ കണ്ണനെ അനുസ്മരിച്ചു

Jun 28, 2024 09:10 PM

#thoduvayilkannan | തൊടുവയിൽ കണ്ണനെ അനുസ്മരിച്ചു

നാലാം ചരമ.°വാർഷിക ദിനത്തിൻ്റെ ഭാഗമായി കുടുംബ സംഗമം...

Read More >>
#accident | രക്ഷപ്പെട്ടത് അത്ഭുതം; ചെക്യാട് ലോറി തലകീഴായി വെള്ളത്തിലേക്ക് മറിഞ്ഞു

Jun 28, 2024 09:02 PM

#accident | രക്ഷപ്പെട്ടത് അത്ഭുതം; ചെക്യാട് ലോറി തലകീഴായി വെള്ളത്തിലേക്ക് മറിഞ്ഞു

ഇന്ന് വെള്ളിയാഴ്ച്ച പകലാണ് അപകടം. നിറയെ ചെങ്കൽ കയറ്റി വന്ന ടിപ്പർ ലോറിയാണ്...

Read More >>
#death | സംസ്കാരം വൈകിട്ട് 6 ന് ; നാദാപുരത്ത് ബുള്ളറ്റ് വർക്ക്ഷോപ്പ് ഉടമ വീടിനകത്ത് മരിച്ച നിലയിൽ ബുള്ളറ്റ് മനോജൻ

Jun 28, 2024 04:09 PM

#death | സംസ്കാരം വൈകിട്ട് 6 ന് ; നാദാപുരത്ത് ബുള്ളറ്റ് വർക്ക്ഷോപ്പ് ഉടമ വീടിനകത്ത് മരിച്ച നിലയിൽ ബുള്ളറ്റ് മനോജൻ

നാദാപുരം - തലശ്ശേരി സംസ്ഥാന പാതയോരത്ത് ചാലപ്രം റോഡി നടുത്ത് റോയൽ എൻഫീൽഡ് ബുള്ളറ്റ് വർക്‌ഷോപ്പ് ദീർഘ കാലമായി നടത്തി...

Read More >>
#TradesCommittee | കല്ലാച്ചിയിലെ വെള്ളക്കെട്ട് : പരിഹാരമാകുന്നു ?

Jun 28, 2024 04:03 PM

#TradesCommittee | കല്ലാച്ചിയിലെ വെള്ളക്കെട്ട് : പരിഹാരമാകുന്നു ?

നാള മുതൽ ഓവുചാലുകൾ ക്ലീൻ ചെയ്ത്‌ തടസ്സങ്ങൾ നീക്കുമെന്ന് സംഘടനാ നേതാക്കൾക്ക്‌ ഉദ്യോഗസ്ഥർ...

Read More >>
#KPA |  കെപിഎ ജില്ലാ സമ്മേളനം ; സ്വാഗതസംഘം ഓഫീസ് നാദാപുരം പോലീസ് ബാരക്കിൽ തുറന്നു

Jun 28, 2024 02:02 PM

#KPA | കെപിഎ ജില്ലാ സമ്മേളനം ; സ്വാഗതസംഘം ഓഫീസ് നാദാപുരം പോലീസ് ബാരക്കിൽ തുറന്നു

സ്വാഗതസംഘം ചെയർമാൻ ജിതേഷ് വി അധ്യക്ഷനായി. കൺവീനർ ശരത്ത് കൃഷ്ണ.പി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സുരേഷ് കുമാർ നന്ദിയും...

Read More >>
#NEETexam | നീറ്റ് പരീക്ഷയിൽ ഉന്നത വിജയം; സാന്ത്വൻ സജീവിനെ ആദരിച്ച് സേവാഭാരതി വളയം പഞ്ചായത്ത്‌ സമിതി

Jun 27, 2024 09:12 PM

#NEETexam | നീറ്റ് പരീക്ഷയിൽ ഉന്നത വിജയം; സാന്ത്വൻ സജീവിനെ ആദരിച്ച് സേവാഭാരതി വളയം പഞ്ചായത്ത്‌ സമിതി

വളയം പഞ്ചായത്ത്‌ സമിതിയ്ക്ക് വേണ്ടി ബി ജെ പി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ഉപഹാരം നൽകി...

Read More >>
Top Stories

News Roundup