Jun 27, 2024 09:12 PM

 നാദാപുരം :(nadapuram.truevisionnews.com) 2024 നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സാന്ത്വൻ സജീവിനെ ആദരിച്ചു. സേവാഭാരതി വളയം പഞ്ചായത്ത്‌ സമിതിയ്ക്ക് വേണ്ടി ബി ജെ പി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ഉപഹാരം നൽകി ആദരിച്ചു.

രവീന്ദ്രൻ ചുഴലി, സി ബാബു, സുധീർ, ആർ പി വിനീഷ്, ബിനീഷ് എ വി, അഭിലാഷ്, ശ്രീജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2024 നീറ്റ് എൻട്രൻസ് പരീക്ഷയിൽ 720 ൽ 674 മാർക്ക് നേടിയായിരുന്നു സാന്ത്വൻ സജീവന്റെ വിജയം. വളയത്തെ കൊട്ടാരപറമ്പത്ത് സജീവന്റെയും റീജയുടെയും മകനാണ്.


#NEET #exam #topper #Santhvan #Sajeev #felicitated #Valayam #Seva #Bharati #led #PK #Krishnadas

Next TV

Top Stories