---
title: "#TradesCommittee | കല്ലാച്ചിയിലെ വെള്ളക്കെട്ട് : പരിഹാരമാകുന്നു ? "
english_title: "#Water #dam #Kalachi: #Resolved"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/215729/water-dam-kalachi-resolved-new"
published_at: "2024-06-28T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e9517386e1_viyaparam.jpg"
keywords: []
---

# #TradesCommittee | കല്ലാച്ചിയിലെ വെള്ളക്കെട്ട് : പരിഹാരമാകുന്നു ? 

> **Lead Summary:** **നാദാപുരം:[**കല്ലാച്ചിയിലെ വെള്ളക്കെട്ട് മൂലം ദുരിതത്തിലായ വ്യാപാരികളുടെ പ്രശ്നങൾക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ വ്യാപാരിവ്യവസായി ഏകോപനസമിതി നടത്തിയ ഇടപെടൽ ലക്ഷ്യം കാണുന്നു.

## Article Content

**നാദാപുരം:[**കല്ലാച്ചിയിലെ വെള്ളക്കെട്ട് മൂലം ദുരിതത്തിലായ വ്യാപാരികളുടെ പ്രശ്നങൾക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ വ്യാപാരിവ്യവസായി ഏകോപനസമിതി നടത്തിയ ഇടപെടൽ ലക്ഷ്യം കാണുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ എക്സിക്യുട്ടീവ്‌ എഞ്ചിനീയർക്ക്‌ പരാതി നൽകിയിരുന്നു . ഇതേ തുടർന്ന് പി ഡബ്യൂ ഡി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.

നാള മുതൽ ഓവുചാലുകൾ ക്ലീൻ ചെയ്ത്‌ തടസ്സങ്ങൾ നീക്കുമെന്ന് സംഘടനാ നേതാക്കൾക്ക്‌ ഉദ്യോഗസ്ഥർ ഉറപ്പ്‌നൽകി. വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ എം സി ദിനേശൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ ഇല്ലത്ത്‌,പോക്കുഹാജി, സുധി ഒറ്റപ്പുരക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/215729/water-dam-kalachi-resolved-new)