Jun 30, 2024 05:15 PM

നാദാപുരം:(nadapuram.truevisionnews.com) ഇന്നലെ അതിഥി തൊഴിലാളിക്ക് മലേറിയയും ഡങ്കിയും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.


18ാം വാർഡിലെ 100 വീടുകളെ പ്രത്യേക ക്ലസ്റുകളാക്കി പ്രദേശത്ത് ഫോഗിംഗും പ്രത്യേക മരുന്നും തളിച്ചു. അതിഥിതൊഴിലാളി ജോലിചെയ്യുന്നസ്ഥാപനത്തിന് ചുറ്റുമുള്ള വീടുകളിൽനിന്നും രക്തപരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചു.


കൊതുകു ജന്യരോഗങ്ങൾ തടയുന്നതിനുള്ള കാമ്പയിന്റെ ഭാഗമായി ബുക്ക് ലെറ്റുകൾ വിതരണം ചെയ്തു. ഞായറാഴ്ച കാലത്ത് 8 മണി മുതൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഗ്രാമ പഞ്ചായത്പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി ജെ എച്ച് ഐ കുഞ്ഞിമുഹമ്മദ് ആശാ വർക്കർമാർ പങ്കെടുത്തു.

#Dunky #Malaria #Defense #operations #Nadapuram #started #war #footing

Next TV

Top Stories










News Roundup