---
title: " #Kudumbashree | സ്നേഹ പൂവിരിയും;  ഓണപ്പുക്കളമൊരുക്കാൻ  നാദാപുരത്ത് കുടുംബശ്രീയുടെ ചെണ്ടുമല്ലി കൃഷി"
english_title: "#Love #will #bloom #Kudumbashree #chendumalli #cultivation #Nadapuram #prepare #onapookalam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/216613/love-will-bloom-kudumbashree-chendumalli-cultivation-nadapuram-prepare-onapkulam"
published_at: "2024-07-01T22:21:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682df032f4cc_onam.jpg"
keywords: []
---

#  #Kudumbashree | സ്നേഹ പൂവിരിയും;  ഓണപ്പുക്കളമൊരുക്കാൻ  നാദാപുരത്ത് കുടുംബശ്രീയുടെ ചെണ്ടുമല്ലി കൃഷി

> **Lead Summary:** **നാദാപുരം:** സൗഹൃദത്തിൻ്റെ സ്നേഹ പൂ ഇനി ഈ മണ്ണിൽ വിരിയും.

## Article Content

**നാദാപുരം:** സൗഹൃദത്തിൻ്റെ സ്നേഹ പൂ ഇനി ഈ മണ്ണിൽ വിരിയും.

ഓണപ്പുക്കളമൊരുക്കാൻ നാദാപുരം ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തടക്കമായി. കുടുംബശ്രീ അംഗങ്ങളായവർ സംഘകൃഷിയായാണ് പദ്ധതി നടപ്പാക്കുന്നത്.

തരിശായ പാടങ്ങളും പറമ്പുകളും കൃഷിയോഗ്യമാക്കിയാണ് ആദ്യമായി ചെണ്ടുമല്ലി കൃഷി നടത്തുന്നത്.

20-ാം വാർഡിലെ പാടത്ത് തൈനട്ട് കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സി.ടി.കെ സമീറ അദ്ധ്യക്ഷം വഹിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/216613/love-will-bloom-kudumbashree-chendumalli-cultivation-nadapuram-prepare-onapkulam)