Jun 30, 2024 05:53 PM

 നാദാപുരം :(nadapuram.truevisionnews.com)സംസ്ഥാനത്ത് ട്രോളിംഗ് തുടങ്ങിയതോടെ പുറമേ നിന്ന് എത്തിക്കുന്ന മത്സ്യങ്ങൾ പഴകിയതാണെന്ന ആക്ഷേപം ശക്തം. കഴിഞ്ഞ ദിവസം വളയം മേഖലയിൽ വിതരണം ചെയ്ത മത്സ്യത്തിൽ പുഴുക്കളെ കണ്ടെത്തി. പൊരിക്കാൻ ചട്ടിയിലിട്ട അയല മത്സ്യത്തിൽ ചൂട് തട്ടിയതോടെ നിറയെ പുഴുക്കൾ പുഴുക്കൾ പുറത്ത് വന്നു.

വളയം ഒന്നാം വാർഡിലെ പ്രവാസിയായ കല്ലിക്കുനിയിൽ ഹാരിസിൻ്റെ വീട്ടിൽ ശനിയാഴ്ച്ച വാങ്ങിയ മത്സ്യമാണ് പുഴുക്കൾ നിറഞ്ഞ നിലയിൽ കണ്ടത്. വീട്ടുകാർ ദൃശ്യം മൊബൈ ഫോണിൽ പകർത്തി നാട്ടുകാരുമായി പങ്ക് വെച്ചു.

ഇതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. സംഭവം ഗൗരവമായി കാണണമെന്നും വലിയ ആരോഗ്യ പ്രശ്നമാണ് ഉണ്ടാക്കുകയെന്നും ഗ്രാമ പഞ്ചായത്ത് അംഗം പി.പി സിനില പറഞ്ഞു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നാളെ പ്രദേശം സന്ദർശിക്കുമെന്നും മത്സ്യം വിതരണം ചെയ്തവരെ കുറിച്ച് വിവരം ലഭിച്ചതായും ആശാവർക്കർ കെ.കെ പ്രമീളയും പറഞ്ഞു. മത്സ്യം പൊരിച്ചത് കൊണ്ട് മാത്രമാണ് അകത്തുള്ള പുഴുക്കളെ കണ്ടെത്താൻ കഴിഞ്ഞത്.

നിരവധി വീട്ടുകാർ കറിവെച്ച് മത്സ്യം കഴിച്ചിട്ടുമുണ്ട്. മത്സ്യവിതരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തനമെന്നും ഗുണമേന്മയുള്ള മത്സ്യം മാത്രമേ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പു വരുത്താൻ അധികൃതർ തയ്യാറാകണമെന്ന് വളയം നവധ്വനി ക്ലബ് എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു.

#eating #fish #pan #fried #fish #full #maggots

Next TV

Top Stories










News Roundup