Jul 1, 2024 07:15 PM

 നാദാപുരം : പഴകി ചീഞ്ഞ മത്സ്യം വീറ്റാൽ പണി കിട്ടും. കർശന നടപടിക്കൊരുങ്ങി അധികൃതർ. വളയത്ത് പുഴുവരിച്ച മത്സ്യം വിതരണം ചെയ്ത സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം വളയം മേഖലയിൽ വിതരണം ചെയ്ത മത്സ്യത്തിലാണ് പുഴുക്കളെ കണ്ടെത്തിയത് പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ ചൂട് തട്ടിയതോടെ നിറയെ പുഴുക്കൾ പുറത്ത് വന്നു.

വളയം ഒന്നാം വാർഡിലെ പ്രവാസിയായ കല്ലിക്കുനിയിൽ ഹാരിസിൻ്റെ വീട്ടിൽ ശനിയാഴ്ച്ച വാങ്ങിയ മത്സ്യമാണ് പുഴുക്കൾ നിറഞ്ഞ നിലയിൽ കണ്ടത്.

വീട്ടുകാർ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി നാട്ടുകാരുമായി പങ്ക് വെച്ചു. ട്രൂവിഷൻ ന്യൂസ് ഞയറാഴ്ച്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപെട്ടു.

തിങ്കളാഴ്ച്ച രാവിലെ വളയം ഫാമിലി ഹെൽത്ത് സെൻ്ററിലെ ജൂനിയർ ഹെൽത്ത് ഇൻപെക്ടർ ശ്രീജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗം പി.പി സിനില,ആശാവർക്കർ കെ.കെ പ്രമീള എന്നിവർ കല്ലിക്കുനിയിൽ ഹാരിസിൻ്റെ വീട്ടിൽ നേരിട്ടെത്തി കാര്യങ്ങൾ അന്വേഷിച്ച് വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി.

തുടർന്ന് മത്സ്യ വിതരണക്കാരനെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ താക്കീത് നൽകി. വളയം മത്സ്യമാർക്കറ്റിലും ശുചിത്വം ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്ത് ട്രോളിംഗ് തുടങ്ങിയതോടെ പുറമേ നിന്ന് എത്തിക്കുന്ന മത്സ്യങ്ങൾ പഴകിയതാണെന്ന ആക്ഷേപം ശക്തമായുണ്ട്. 

#fish #sold #food #department #health #department #have #started #investigating #incident #worms #fish

Next TV

Top Stories