#suspended | വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയ നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

#suspended |  വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയ നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Jun 26, 2024 12:38 PM | By Sreenandana. MT

നാദാപുരം:(nadapuram.truevisionnews.com) അനധികൃത മദ്യ വിൽപ്പനക്കാർക്ക് വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയിരുന്ന നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. നാദാപുരം എക്സൈസ് റേഞ്ചിലെ പ്രിവന്‍റീവ് ഓഫീസർ സി. അബ്ദുൾ ബഷീറിനെയാണ് സസ്പെൻഡ് ചെയ്തത്.

ആറ് ലിറ്റർ അനിധികൃത മദ്യവുമായി കൊയിലാണ്ടി കീഴയിരൂർ സ്നദേശി ദാമോദരൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മദ്യകച്ചവടത്തിന് പിന്നിൽ എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിയുന്നത്. അബ്ദുൾ ബഷീറാണ് ദാമോദരനെ വിളിച്ച് കുറഞ്ഞ വിലയ്ക്ക് മദ്യം നൽകാമെന്ന് അറിയിക്കുന്നത്.

തുടർന്ന് നാലായിരം രൂപ കൈപ്പറ്റി 6 ലിറ്റർ മദ്യം കൈമാറി. ഈ മദ്യവുമായി വരുമ്പോഴാണ് ദാമോദരൻ പിടിലിയാകുന്നത്. കൊയിലാണ്ടി ബസ്റ്റാന്‍റിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥൻ മദ്യം കൈമാറിയതെന്ന് ദാമോദരൻ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് ഫോൺ രേഖകൾ പരിശോധിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെയാണ് എക്സൈസ് പ്രിവന്‍റീവ് ഓഫീസർ സി. അബ്ദുൾ ബഷീറിനെ സസ്പെന്‍റ് ചെയ്തത്. വകുപ്പിന് കളങ്കമുണ്ടാക്കുന്ന ഗുരുതര കുറ്റമാണ് അബ്ദുൾ ബഷീറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് നിർദ്ദേശ നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

#Nadapuram #excise #officer #suspended#delivering #liquor#sale

Next TV

Related Stories
#Familyreunion   |  വിമുക്തഭടന്മാരുടെ കുടുംബ സംഗമം നടത്തി

Jun 30, 2024 10:15 PM

#Familyreunion | വിമുക്തഭടന്മാരുടെ കുടുംബ സംഗമം നടത്തി

കച്ചേരിയിലെ കണ്ടിയിൽ ഗോപാലൻ നമ്പ്യാരുടെ വീട്ടിൽ നടന്ന കുടുംബ സംഗമം രാജൻ ഉദ്ഘാടനം...

Read More >>
#fishmaggots | മീൻ കഴിക്കുമ്പോൾ ...... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ

Jun 30, 2024 05:53 PM

#fishmaggots | മീൻ കഴിക്കുമ്പോൾ ...... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ

പൊരിക്കാൻ ചട്ടിയിലിട്ട അയല മത്സ്യത്തിൽ ചൂട് തട്ടിയതോടെ നിറയെ പുഴുക്കൾ പുഴുക്കൾ പുറത്ത്...

Read More >>
#vijayakalavedhi | ഓർമ്മകളിലൂടെ; കലയെ നെഞ്ചേറ്റിയ എഴുപത് പിന്നിട്ടവർ ഒരു വേദിയിൽ ഒത്തുചേർന്നു

Jun 30, 2024 05:36 PM

#vijayakalavedhi | ഓർമ്മകളിലൂടെ; കലയെ നെഞ്ചേറ്റിയ എഴുപത് പിന്നിട്ടവർ ഒരു വേദിയിൽ ഒത്തുചേർന്നു

വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയമാണ് വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ഓർമ്മകളിലൂടെ ഒരു കാലം നമുക്കൊപ്പം എന്ന പരിപാടി...

Read More >>
#Dunky  |  ഡങ്കി മലേറിയ; നാദാപുരത്ത് പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങി

Jun 30, 2024 05:15 PM

#Dunky | ഡങ്കി മലേറിയ; നാദാപുരത്ത് പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങി

18ാം വാർഡിലെ 100 വീടുകളെ പ്രത്യേക ക്ലസ്റുകളാക്കി പ്രദേശത്ത് ഫോഗിംഗും പ്രത്യേക മരുന്നും തളിച്ചു....

Read More >>
#fitnesscentre  |  നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ഇന്ന്

Jun 30, 2024 01:47 PM

#fitnesscentre | നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ഇന്ന്

വൈകിട്ട് നാലു മണിക്ക് പാണക്കാട് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു....

Read More >>
#accident | വാഹനാപകടം ; ഭൂമിവാതുക്കലിൽ വാഹനാപകടം

Jun 29, 2024 09:29 PM

#accident | വാഹനാപകടം ; ഭൂമിവാതുക്കലിൽ വാഹനാപകടം

കാറിൻ്റ മുൻഭാഗം അപകടത്തിൽ...

Read More >>
Top Stories










News Roundup