#welfarepension | സാമൂഹ്യ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണം

#welfarepension | സാമൂഹ്യ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണം
Jun 27, 2024 04:59 PM | By Sreenandana. MT

 നാദാപുരം:(nadapuram.truevisionnews.com) സംസ്ഥാനത്ത് 2023 ഡിസംബര്‍ 31 വരെ സാമൂഹ്യ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 2024 ജൂണ്‍ 25 മുതല്‍ 2024 ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.

കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ അറിയിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അതാത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കുന്ന ലിസ്റ്റ് പ്രകാരം കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്ര ജീവനക്കാര്‍ ഗുണഭോക്താക്കളെ മുന്‍ക്കൂട്ടി അറിയിച്ചശേഷം വീടുകളിലെത്തി പൂര്‍ത്തീകരിക്കുന്നതായിരിക്കും.

അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 30 രൂപയും കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്നതിന് 50 രൂപയും അതാത് ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കണം.

മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ രണ്ട് മാസകാലയളവ് അനുവദിച്ചിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍ ഈ കാലയളവിനുള്ളില്‍ സമയബന്ധിതമായി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണം.

#Social #welfare #pension #beneficiaries #should #mustering #before #August #24

Next TV

Related Stories
#accident | വാഹനാപകടം ; ഭൂമിവാതുക്കലിൽ വാഹനാപകടം

Jun 29, 2024 09:29 PM

#accident | വാഹനാപകടം ; ഭൂമിവാതുക്കലിൽ വാഹനാപകടം

കാറിൻ്റ മുൻഭാഗം അപകടത്തിൽ...

Read More >>
#accident | അശ്രദ്ധ, അപകടം വർക്ക് ഷോപ്പുകാരുടെ അശ്രദ്ധ; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

Jun 29, 2024 09:02 PM

#accident | അശ്രദ്ധ, അപകടം വർക്ക് ഷോപ്പുകാരുടെ അശ്രദ്ധ; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

വളയം സ്വദേശി സ്വകാര്യ സ്കൂൾ അധ്യാപിക തയ്യുള്ളതിൽ ജസീറയാണ് അപകടത്തിൽ നിന്ന് തലനാരിഴക്ക്...

Read More >>
#fitnesscentre | നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ  ഉദ്ഘാടനം

Jun 29, 2024 07:31 PM

#fitnesscentre | നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം

7000 സ്ക്വയർ ഫീറ്റിൽ ജില്ലയിലെ തന്നെ ഏറ്റവും വിശാലമായ സെന്ററാണ് നാദാപുരത്ത്...

Read More >>
#heavyrain | മഴ ശക്തമായാൽ ... പുതിയങ്ങാടി ടൗൺ പുഴയാവും; ഭീതിയോടെ വ്യാപാരികൾ

Jun 29, 2024 02:45 PM

#heavyrain | മഴ ശക്തമായാൽ ... പുതിയങ്ങാടി ടൗൺ പുഴയാവും; ഭീതിയോടെ വ്യാപാരികൾ

പുതിയങ്ങാടി ടൗണിൽ വില്യാപ്പള്ളി റോഡിനോട് ചേർന്നു നിൽക്കുന്ന സ്ഥലത്ത് മഴ പെയ്താൽ മണിക്കൂറുകളോളം വെള്ളക്കെട്ട്...

Read More >>
#HealthDepartment | നാദാപുരത്ത് അതിഥി തൊഴിലാളിക്ക് മലമ്പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Jun 29, 2024 02:11 PM

#HealthDepartment | നാദാപുരത്ത് അതിഥി തൊഴിലാളിക്ക് മലമ്പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ്...

Read More >>
#agriculture | അരുത് കൃഷിയോട്; ചേലത്തോട് സാമൂഹിക വിരുദ്ധർ കാർഷിക വിളകൾ വെട്ടി നശിപ്പിക്കുന്നു

Jun 29, 2024 11:09 AM

#agriculture | അരുത് കൃഷിയോട്; ചേലത്തോട് സാമൂഹിക വിരുദ്ധർ കാർഷിക വിളകൾ വെട്ടി നശിപ്പിക്കുന്നു

കാവുന്തറ കണാരൻ ,ആർ.പി അമ്മദ്ഹാജി എന്നിവരുടെ കൃഷിയിടത്തെ വിളവെടുക്കാനായ വാഴകളും കവുങ്ങും തൈകളും...

Read More >>
Top Stories