#welfarepension | സാമൂഹ്യ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണം

#welfarepension | സാമൂഹ്യ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണം
Jun 27, 2024 04:59 PM | By Sreenandana. MT

 നാദാപുരം:(nadapuram.truevisionnews.com) സംസ്ഥാനത്ത് 2023 ഡിസംബര്‍ 31 വരെ സാമൂഹ്യ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 2024 ജൂണ്‍ 25 മുതല്‍ 2024 ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.

കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ അറിയിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അതാത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കുന്ന ലിസ്റ്റ് പ്രകാരം കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്ര ജീവനക്കാര്‍ ഗുണഭോക്താക്കളെ മുന്‍ക്കൂട്ടി അറിയിച്ചശേഷം വീടുകളിലെത്തി പൂര്‍ത്തീകരിക്കുന്നതായിരിക്കും.

അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 30 രൂപയും കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്നതിന് 50 രൂപയും അതാത് ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കണം.

മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ രണ്ട് മാസകാലയളവ് അനുവദിച്ചിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍ ഈ കാലയളവിനുള്ളില്‍ സമയബന്ധിതമായി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണം.

#Social #welfare #pension #beneficiaries #should #mustering #before #August #24

Next TV

Related Stories
#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jul 2, 2024 10:10 AM

#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#DoctorsDay | ഡോക്ടേഴ്സ് ഡേ; ഡോ. പത്മരാജ് രാജാറാമിന് യൂത്ത് ലീഗിന്റെ സ്നേഹാദരം

Jul 1, 2024 11:11 PM

#DoctorsDay | ഡോക്ടേഴ്സ് ഡേ; ഡോ. പത്മരാജ് രാജാറാമിന് യൂത്ത് ലീഗിന്റെ സ്നേഹാദരം

നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഡോക്‌ടേഴ്‌സ് ഡേയുടെ ഭാഗമായാണ് നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിലെത്തി അദ്ദേഹത്തെ...

Read More >>
#fire | ചാലപ്പുറത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

Jul 1, 2024 09:47 PM

#fire | ചാലപ്പുറത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

നാദാപുരം അഗ്നിരക്ഷ നിലയത്തിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് തീ...

Read More >>
#congress | പ്ലസ് വൺ അധിക ബാച്ചുകൾ; വളയത്ത് പ്രതിഷേധ ധർണ നടത്തി യുഡിഎഫ്

Jul 1, 2024 09:31 PM

#congress | പ്ലസ് വൺ അധിക ബാച്ചുകൾ; വളയത്ത് പ്രതിഷേധ ധർണ നടത്തി യുഡിഎഫ്

കോറോത്ത് അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു....

Read More >>
#UDF | പ്രതിഷേധ സായാഹ്നം; പ്ലസ് ടു അധിക ബാച്ച് അനുവദിക്കാൻ തൂണേരിയിൽ യു ഡി എഫ് ധർണ

Jul 1, 2024 07:53 PM

#UDF | പ്രതിഷേധ സായാഹ്നം; പ്ലസ് ടു അധിക ബാച്ച് അനുവദിക്കാൻ തൂണേരിയിൽ യു ഡി എഫ് ധർണ

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം...

Read More >>
#healthdepartment  | പഴകിയാൽ  പണി കിട്ടും; ചീഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി

Jul 1, 2024 07:15 PM

#healthdepartment | പഴകിയാൽ പണി കിട്ടും; ചീഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി

വളയം ഒന്നാം വാർഡിലെ പ്രവാസിയായ കല്ലിക്കുനിയിൽ ഹാരിസിൻ്റെ വീട്ടിൽ ശനിയാഴ്ച്ച വാങ്ങിയ മത്സ്യമാണ് പുഴുക്കൾ നിറഞ്ഞ നിലയിൽ...

Read More >>
Top Stories