---
title: " #SuperLeague  | ബാലകേരളം സൂപ്പർലീഗ് ;  ചെക്യാട് പഞ്ചായത്ത് ടീം വിന്നേഴ്സ് ,വളയം റണ്ണേഴ്‌സ് അപ്പ് "
english_title: "#Balakerala #Super #League  #Chekyat #Panchayat #Team #Winners #Valayam#Runners #Up"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207720/balakerala-super-league-chekyat-panchayat-team-winners-valayamrunners-up"
published_at: "2024-05-26T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665304fb8b23b_super_leageue.jpg"
keywords: []
---

#  #SuperLeague  | ബാലകേരളം സൂപ്പർലീഗ് ;  ചെക്യാട് പഞ്ചായത്ത് ടീം വിന്നേഴ്സ് ,വളയം റണ്ണേഴ്‌സ് അപ്പ് 

> **Lead Summary:** > **നാദാപുരം : [**എംഎസ്എഫ് ബാലകേരളം ഫുട്‍ബോൾ "സൂപ്പർ ലീഗ് " നാദാപുരം നിയോജക മണ്ഡലം തല മത്സരത്തിൽ ചെക്യാട് പഞ്ചായത്ത് ടീം വിന്നേഴ്സ് വളയം റണ്ണേഴ്‌സ് അപ്പ് ആയി.

## Article Content

> **നാദാപുരം : [**എംഎസ്എഫ് ബാലകേരളം ഫുട്‍ബോൾ "സൂപ്പർ ലീഗ് " നാദാപുരം നിയോജക മണ്ഡലം തല മത്സരത്തിൽ ചെക്യാട് പഞ്ചായത്ത് ടീം വിന്നേഴ്സ് വളയം റണ്ണേഴ്‌സ് അപ്പ് ആയി.

നാദാപുരം യു.സി ടറഫ് ഗ്രൗണ്ടിൽ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ വളപ്പിൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി റാഷിക് ചങ്ങരംകുളം ആമുഖ പ്രഭാഷണം നടത്തി. ബാലകേരളം മണ്ഡലം കോർഡിനേറ്റർ ജാഫർ തുടങ്ങിയവർ,സയ്യിദ് മിഖദാദ് തങ്ങൾ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

വിവിധ പഞ്ചായത്തുകളിൽ നിന്നായി ഒൻപതോളം ടീമുകൾ മത്സരത്തിൽ പങ്കാളികളായി.ബാലകേരളം മണ്ഡലം ക്യാപ്റ്റൻ അംജദ് കെകെ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ശീറാസി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207720/balakerala-super-league-chekyat-panchayat-team-winners-valayamrunners-up)