വളയം: (nadapuram.truevisionnews.com) വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂറിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി സൗജന്യ ചർമ്മ രോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജൂൺ നാലിന് ചൊവ്വാഴ്ച്ച രാവിലെ 9:30 മുതൽ 11:30 വരെയാണ് സ്ത്രീകൾക്കും, കുട്ടികൾക്കും പ്രത്യേക സൗജന്യ ചർമരോഗ മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നത് .വളയം കെയർ ആൻഡ് ക്യൂറിലെ ഡോ:റംസീന അബ്‌ദുറഹ്മാൻ എസ്. കെ. പി. യുടെ നേതൃത്വത്തിലാണ് ക്യാമ്പ്.
സ്ത്രീകൾക്കും, കുട്ടികൾക്കും ഉണ്ടാകുന്ന മുഖക്കുരു, വരണ്ടചർമം, കലകൾ, അരിമ്പാറ, താരൻ, മുടികൊഴിച്ചൽ, കറുത്ത പാടുകൾ, വെളുത്തപാടുകൾ, വെള്ളപ്പാണ്ട്, സോറിയാസിസ്, എക്‌സിമ, അമിത രോമ വളർച്ച, രോമ വളർച്ചക്കുറവ്, കുഷ്ടരോഗങ്ങൾ,പാദങ്ങളിലെ വിള്ളൽ എന്നിവയാണ് ലഭ്യമാകുന്ന ചികിത്സകൾ.
ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് ചികിത്സ സൗജന്യം.ബുക്ക് ചെയ്യേണ്ട നമ്പർ 04962081586
#Free #Dermatology #medical #Camp