#AMohandas |എ.മോഹൻദാസിന് ഉജ്ജ്വല യാത്രയയപ്പ്

#AMohandas |എ.മോഹൻദാസിന്  ഉജ്ജ്വല  യാത്രയയപ്പ്
May 31, 2024 10:12 PM | By Aparna NV

കല്ലാച്ചി: (nadapuram.truevisionnews.com) നാദാപുരം സർവീസ് സഹകരണ ബേങ്കിൽ നിന്ന് 37 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സെക്രട്ടറി എം മോഹൻദാസിന് കല്ലാച്ചിയിൽ ഉജ്വല യാത്രയയപ്പ് നൽകി.

കല്ലാച്ചി പീവീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കൂടത്താം കണ്ടി സുരേഷ് മാസ്റ്റർ സെക്രട്ടറിക്ക് ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി പൊന്നാട അണിയിച്ചു.

പി.രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. നിക്ഷേപ സമാഹരണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് പി.മോഹനൻ മാസ്റ്റർ, എം.പി റീത്ത എന്നിവർ ഉപഹാരം നൽകി. എസ്.എസ് എൽ .സി , പ്ലസ് ടു ഉന്നത വിജയികളെ ബ്ലോക്ക് പ്രസിഡണ്ട് കെ.പി വനജ അനുമോദിച്ചു.

സഹകരണ സെമിനാറിൽ കെ.എം മനോജൻ വിഷയം അവതരിപ്പിച്ചു സംസാരിച്ചു.വി.പി കുഞ്ഞികൃഷ്ണൻ ,ബംഗ്ലത്ത് മുഹമ്മദ്, അഡ്വ: എ.സജ്ജീവ്, പി.പി ചാത്തു, രജീന്ദ്രൻ കപ്പള്ളി, നിഷ മനോജ്, കെ ടി.കെ ചന്ദ്രൻ ,പ്രേംരാജ് കായക്കൊടി, സി.എച്ച് മോഹനൻ, എരോത്ത് ഫൈസൽ, സുഗതൻ മാസ്റ്റർ ,കരിമ്പിൽ വസന്ത, കെ.എം രഘുനാഥ്, കെ.ശ്യാമള ടീച്ചർ, എം.കെ ശിവദാസൻ, എം.സി ദിനേശൻ, പി.കെ ശിവദാസൻ, ടി.വി ശങ്കരൻ ,എന്നിവർ സംസാരിച്ചു.

മറുമൊഴി എ മോഹൻദാസ്.കെ.പി കുമാരൻ മാസ്റ്റർ സ്വാഗതവും പി.കെ മഹിജ നന്ദിയും പറഞ്ഞു. ഇസ്മയിൽ പട്ടുറുമാലും സംഘവും അവതരിപ്പിച്ച ഗാനമേളയും, ബേങ്ക് ജീവനക്കാരുടെ കലാപരിപാടിയും അരങ്ങേറി.

#Farewell #to #AMohandas #Nadapuram #Service #Cooperative #bank #Secretary

Next TV

Related Stories
ആഞ്ഞുവീശി കാറ്റ്; പുറമേരിയില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം

Jul 17, 2025 05:24 PM

ആഞ്ഞുവീശി കാറ്റ്; പുറമേരിയില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം

പുറമേരിയില്‍ തെങ്ങ് വീണ് വീടിന്...

Read More >>
ദീപം തെളിഞ്ഞു; പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

Jul 17, 2025 03:12 PM

ദീപം തെളിഞ്ഞു; പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു...

Read More >>
 രാമായണ മാസാചരണം; എങ്ങിനെ ജീവിക്കണം എന്ന് രാമായണം പഠിപ്പിക്കുന്നു -വേണുഗോപാൽ തിരുവള്ളൂർ

Jul 17, 2025 02:28 PM

രാമായണ മാസാചരണം; എങ്ങിനെ ജീവിക്കണം എന്ന് രാമായണം പഠിപ്പിക്കുന്നു -വേണുഗോപാൽ തിരുവള്ളൂർ

എങ്ങിനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്ന മഹാ ഗ്രന്ഥമാണ് രാമായണമെന്ന് വേണുഗോപാൽ തിരുവള്ളൂർ...

Read More >>
പുതിയ ഭാരവാഹികൾ; പ്രൗഡ ഗംഭീരമായി നാദാപുരം റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ്

Jul 17, 2025 01:08 PM

പുതിയ ഭാരവാഹികൾ; പ്രൗഡ ഗംഭീരമായി നാദാപുരം റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ്

പ്രൗഡ ഗംഭീരമായി നാദാപുരം റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ്...

Read More >>
Top Stories










News Roundup






//Truevisionall