---
title: "#balasabha | എടച്ചേരിയിൽ ബാലസഭ കുട്ടികൾക്ക് പരിശീലനം നൽകി"
english_title: "#Balasabha #gave #training #children #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210258/balasabha-gave-training-children-edachery"
published_at: "2024-06-06T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661625e750a9_students.jpg"
keywords: []
---

# #balasabha | എടച്ചേരിയിൽ ബാലസഭ കുട്ടികൾക്ക് പരിശീലനം നൽകി

> **Lead Summary:** > **എടച്ചേരി :[ **കുടുംബശ്രീ ദേശീയ സാമൂഹ്യ ഉപജീവന മിഷന്റെ നേതൃത്വശേഷി യുവജനങ്ങൾക്ക് പകർന്നു നൽകുന്നതിന് ഉദ്യം ലേണിംഗ് പോർട്ടലിന്റെ സഹായത്തോടെ കുട്ടികളിൽ അറിവ്,സർഗ്ഗാത്മകത, സംരംഭകത്വം എന്നിവയിലെ നൂതന ആശയങ്ങൾ ഉൾക്കൊള്ളുന്ന "മൈൻഡ് ബ്ലോവേർസ്" പദ്ധതിയുടെ ഭാഗമായി എടച്ചേരി സിഡിഎസ് ലെ വിവിധ വാർഡുകളിലെ 47 ബാലസഭ കുട്ടികൾക്ക് പരിശീലനം നൽകി.

## Article Content

> **എടച്ചേരി :[ **കുടുംബശ്രീ ദേശീയ സാമൂഹ്യ ഉപജീവന മിഷന്റെ നേതൃത്വശേഷി യുവജനങ്ങൾക്ക് പകർന്നു നൽകുന്നതിന് ഉദ്യം ലേണിംഗ് പോർട്ടലിന്റെ സഹായത്തോടെ കുട്ടികളിൽ അറിവ്,സർഗ്ഗാത്മകത, സംരംഭകത്വം എന്നിവയിലെ നൂതന ആശയങ്ങൾ ഉൾക്കൊള്ളുന്ന "മൈൻഡ് ബ്ലോവേർസ്" പദ്ധതിയുടെ ഭാഗമായി എടച്ചേരി സിഡിഎസ് ലെ വിവിധ വാർഡുകളിലെ 47 ബാലസഭ കുട്ടികൾക്ക് പരിശീലനം നൽകി.

ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ സിഡി എസ് ചെയർപേഴ്സൺ ബിന്ദു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പദ്മിനി ടീച്ചർ ഉദ്ഘാടനം നടത്തി. 

അടിസ്ഥാന സൗകര്യ ഉപസമിതി കൺവീനർ വിപിന കെ. കെ സ്വാഗതം പറഞ്ഞു. ആർപി ഗംഗാധരൻ മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു.

എസ്. ഡി സി. ആർ പി അനഘ നന്ദി പറഞ്ഞു. സിഡിഎസ് മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210258/balasabha-gave-training-children-edachery)