വളയം:(nadapuram.truevisionnews.com) അച്ചംവീട് കേരള ആംഡ് പോലീസ് ആറാം ബെറ്റാലിയൻ ക്യാമ്പ് പരിസരത്ത് നിർമ്മിക്കുന്ന മിയാവാക്കി വനനിർമാണത്തിൽ പങ്കാളികളായി വളയം യുപി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും.

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മിയാവാക്കി വനത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനായി മരത്തൈകൾ നടന്ന പദ്ധതിയിലേക്കാണ് യുപി സ്കൂളിലെ വിദ്യാർഥികൾക്ക് അവസരം ലഭിച്ചത്.
ആംഡ് പോലിസും വളയം യു പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 50 ആളുകൾ പങ്കെടുത്തു.
സിഐ മഹേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ് മിസ്ടേഴ്‌സ് അനില ടീച്ചർ ആശംസകൾ അറിയിച്ചു.
#Miyawaki #Valayam #UP #School #partners #afforestation