വളയം: (nadapuram.truevisionnews.com)സംസ്ഥാന പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് മുൻകൈയ്യെടുത്ത് അനുവദിച്ച രണ്ടരക്കോടി രൂപ ചിലവിൽ വളയം ടൗൺ നവീകരിക്കുന്നു.

ടൗണിന് പുതുമുഖം കൈവരിക്കുന്ന പദ്ധതി അടുത്തയാഴ്ച്ച ആരംഭിക്കും.
പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും കരാറ് ലഭിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിലെ വിദ്ഗതരുടെയും സംയുക്ത യോഗം ഇന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷിൻ്റെ അധ്യക്ഷതയിൽ ചേർന്നു.
തുടർന്ന് സംഘം ടൗൺ സന്ദർശിച്ചു. അടുത്ത ദിവസം സർവ്വകക്ഷി രാഷ്ട്രീയ പ്രതിനിധികളുടെയും വ്യാപാരികളുടെയും യോഗം ചേരും.
#The #valayam #town #will #have #facelift #Two #half #crore #development #will #start #soon