---
title: "#Pravasisangam | പ്രവാസി സംഘം അനുമോദന സായഹ്നം"
english_title: "#Pravasi #Sangam #Congratulation #Evening"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/212702/pravasi-sangam-congratulation-evening"
published_at: "2024-06-17T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666fc6eb819f1_pravasi.jpg"
keywords: []
---

# #Pravasisangam | പ്രവാസി സംഘം അനുമോദന സായഹ്നം

> **Lead Summary:** **പുറമേരി:[**കേരള പ്രവാസി സംഘം നാദാപുരം ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു.

## Article Content

**പുറമേരി:[**കേരള പ്രവാസി സംഘം നാദാപുരം ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു.

പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കളെയും, സോഫ്റ്റ് ബോൾ ഇന്ത്യൻ -ക്യാപ്റ്റൻ നൂഫ് അബ്ദുള്ള,കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വനിത ഫുട്ബോൾ ഗോൾകീപ്പർ യദുപ്രിയ പവിത്രൻ എന്നിവരെയും ആദരിച്ചു.

പുറമേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി =പഞ്ചായത്ത് പ്രസിഡൻ്‌റ് അഡ്വ വി കെ ജ്യോതിലക്ഷ്‌മി ഉദ്ഘാടനം ചെയ്തു.

ടി കെ കണ്ണൻ അധ്യക്ഷനായി.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി എം വിജയൻ, പഞ്ചായത്ത് അംഗങ്ങളായ രവി കൂടത്താംകണ്ടി ടി പി സീന കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെ ശങ്കരൻ,കെ ടി കെ ഭാസ്കരൻ, -എൻ ഗോവിന്ദൻ,ഇ സുകുമാരൻ, സി കെ ബാലൻ എന്നിവർ സംസാരിച്ചു.

ഏരിയ സെക്രട്ടറി കെ പി അശോകൻ സ്വാഗതവും എം കെ ഗോപാലൻ പുറമേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/212702/pravasi-sangam-congratulation-evening)