നാദാപുരം :(nadapuram.truevisionnews.com)പുതിയ കാലത്തെ വിദ്യാഭ്യാസമേഖല വലിയവെല്ലുവിളികൾനിറഞ്ഞതാണെന്ന് കോഴിക്കോട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡണ്ട് ഏരത്ത് ഇഖ്ബാൽ പറഞ്ഞു.
വ്യാപാരിവ്യവസായിഏകോപനസമിതി കല്ലാച്ചിയൂണിറ്റ് പുതിയ കമ്മിറ്റി ഭാരവാഹികളുടെ സത്യപ്രതിജ്ഞയും എസ് എസ് എൽ സി ,എൽ എസ് എസ് , ഡിഗ്രി , എംബി ബി എസ് പരീക്ഷകളിൽ ഉന്നതവിജയംനേടിയവിദ്യാർത്ഥികൾക്കുള്ളഅനുമോദന യോഗവും ചേർന്ന"തുടക്കം24"ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
മണ്ഡലം പ്രസിഡന്റ് കണേക്കൽ അബ്ബാസ് ഭാരവാഹികൾക്ക് സത്യവാചകചൊല്ലിക്കൊടുത്തു.എംസി ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഇല്ലത്ത് സ്വാഗതം പറഞ്ഞു.
അഡ്വ: കെഎം രഘുനാഥ് , കെ പി കുമാരൻമാസ്റ്റർ,ജമാൽഹാജി,കണേക്കൽ അബ്ബാസ്, സുഗുതൻമാസ്റ്റർ,കരിമ്പിൽദിവാകരൻ, ജി സി ഐ പ്രസിഡന്റ്അജീഷ്‌ബാലകൃഷ്ണൻ,സുരേന്ദ്രൻ റോട്ടറിക്ലബ്, ഹമീദ്‌ഹാജികരയത്ത്,സിദ്ദീഖ്‌കുപ്പേരി,നജീബ്‌ഏലിയാട്ട്,സുധീർഒറ്റപുരക്കൽ, പോക്കു,സലാം,ശ്രീരാമൻ എ സി സി , ടാറ്റ അബ്ദുറഹിമാൻഎന്നിവർസംസാരിച്ചു.ഉന്നതവിജയികൾക്ക് മൊമെന്റോയും,മഹാത്മഗാന്ധിയുടെ ആത്‌മകഥയും നൽകി
#Students #should #be #prepared #meet #the #challenges #the #new #age