നാദാപുരം:(nadapuram.truevisionnews.com) പ്ലസ് വൺ ക്ലാസുകളിലേക്ക് പ്രവേശനം നേടി സ്കൂളിലെത്തിയ നവാഗതർക്ക് അധ്യായനാരംഭ ദിനത്തിൽ ഫലവൃക്ഷത്തൈകളും ചെടികളും സമ്മാനമായി നൽകി ടി.ഐ. എം. ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥികൾ ശ്രദ്ധ നേടി.
ഇന്ന് പുസ്തക സഞ്ചിയോടൊപ്പം ചെടികളുമായാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയത്. ക്ലാസ് കഴിഞ്ഞ് അവ വിദ്യാർത്ഥികൾക്ക് കൈമാറുകയായിരുന്നു.
പ്രിൻസിപ്പൽ സി. കെ അബ്ദുൽ ഗഫൂർ, സ്റ്റാഫ് സെക്രട്ടറി കെ. കെ. ഷജീർ, അധ്യാപകരായ എൻ. ബഷീർ,ഡോ. എം.കെ.മുനീർ, അസീസ് നരിക്കലക്കണ്ടി, ഫൈസൽ കെ.കെ, അസ്ഹർ . ടി.എം, ഗിരീഷ് ബാബു, അർഷിദ. പി. കെ, ലിസ പി.ടി, സലീന പരിപാടിക്ക് നേതൃത്വം നൽകി.
#TIM #students #gifting #Sneha #tree #freshers