കല്ലാച്ചി : (nadapuram.truevisionnews.com) വിഷ്ണുമംഗലം എൽ പി സ്കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്ഘാടനം സാഹിത്യകാരിയും കവിയത്രിയും അധ്യാപികയുമായ റഹ്മാ സൂപ്പി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ പി ടി എ പ്രസിഡന്റ് അൻവർ സാദത്ത് കെ കെ അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ആവണി കെ പി റഹ്മ ടീച്ചർക്കുള്ള ഉപഹാരം സമർപ്പിച്ചു.
റസീനാ കെ ടി, വിജിലാ വി ആർ, സാന്ദ്രാ സചീന്ദ്രൻ, അതുൽ ബി മധു, എന്നിവർ ആശംസകൾ അറിയിച്ചു പ്രധാനധ്യാപിക ഗീത കെ സ്വാഗതവും വിദ്യാരംഗം കൺവീനർ സംഗീത പി നന്ദിയും പറഞ്ഞു .
റഹ്മാസുപ്പി എഴുതിയ "Dew Drops" എന്ന കവിതാ സമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് നൽകി.
#Inauguration #Vidyarangam #Sahityavedi