Aug 5, 2024 04:03 PM

നാദാപുരം : (nadapuram.truevisionnews.com)വിലങ്ങാട് ഉരുൾ പൊട്ടിയതിനെ തുടർന്നുണ്ടായ മല വെള്ള പാച്ചിലിൽ വാണിമേൽ പുഴ കരകവിഞ്ഞതോടെ വെള്ളം കയറിയ വീടുകളിലെ ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സൗജന്യമായി റിപ്പയർ ചെയ്ത് നൽകി.

തെരുവമ്പറമ്പ് ശാഖ മുസ്ലിം യൂത്ത് ലീഗ് നാദാപുരത്തെ ജനറൽ എയർ കണ്ടീഷനിംഗുമായി സഹകരിച്ചാണ് രണ്ട് ദിവസങ്ങളിലായി റിപ്പയർ മേള സംഘടിപ്പിച്ചത്.


റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഗ്രൈൻഡർ, പമ്പ് സെറ്റ്, ജ്യുസ് മെഷീൻ, ഗ്യാസ് സ്റ്റോ, ഇസ്തിരിപ്പെട്ടി, വാൾ ഫാൻ, ഇൻവെർട്ടർ തുടങ്ങിയ ഗൃഹോപകരണങ്ങളാണ് റിപ്പയർ ചെയ്ത് നൽകിയത്.

യൂത്ത് ലീഗ് പ്രവർത്തകർ വീടുകളിൽ പോയി ഉപകരണങ്ങൾ വാഹനത്തിൽ എടുത്ത് കൊണ്ട് വന്ന് തിരികെ എത്തിച്ചു നൽകുകയായിരുന്നു.


ടെക്‌നീഷന്മാരായ വി ലിതേഷ്, ടിപി മിഥുൻ,ഗണേഷ് വാണിമേൽ നേതൃത്വം നൽകി.

#Repairing #Fair #Equipment #damaged #landslide #disaster #repaired #free #charge

Next TV

Top Stories










News Roundup