#straydog | ഭ്രാന്തൻ നായ; പാറക്കടവിലും ഉമ്മത്തൂരിലും ഭീതി പടർത്തി തെരുവുനായ, വിദ്യാർഥികളടക്കം നിരവധി പേർക്ക് കടിയേറ്റു

#straydog | ഭ്രാന്തൻ നായ; പാറക്കടവിലും ഉമ്മത്തൂരിലും ഭീതി പടർത്തി തെരുവുനായ, വിദ്യാർഥികളടക്കം നിരവധി പേർക്ക് കടിയേറ്റു
Aug 9, 2024 03:00 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) പട്ടാപകൽ തെരുവിൽ ജനങ്ങൾക്ക് നേരെ കുരച്ചു ചാടി ഭ്രാന്തൻ നായ .

പാറക്കടവ് ടൗണിലും ഉമ്മത്തൂർ സ്കൂൾ പരിസരത്തും ഓടി നടന്ന പേപ്പട്ടി നിരവധി പേരെ ആക്രമിച്ചു.

വിദ്യാർത്ഥികളും സ്ത്രീകളുമുൾപ്പെടെ ആറുപേർക്ക് പരിക്ക് .

പാറക്കടവ് കേരള ബാങ്ക് ജീവനക്കാരി വളയം കാലിക്കൊളാമ്പിലെ മുത്തങ്ങ ചാലിൽ സുജിന, കടവത്തൂർ സ്വദേശിനി അലീമ (65 ) ,

ഉമ്മത്തൂർ എസ് ഐ എ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ അഞ്ചുപേർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒരാളെ വടകര ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി.

ന്ന് ഉച്ചയോടെയാണ് ചെറ്റക്കണ്ടി ഭാഗത്ത് നിന്ന് ഓടിവന്ന വെള്ള നിറത്തിലുള്ള തെരുവുനായ പാറക്കടവ് അങ്ങാടിയിലും തുടർന്ന് ഉമ്മത്തൂർ വരെയുള്ള ഭാഗങ്ങളിലും ഉള്ള നിരവധി പേരെ ആക്രമിച്ചത്.

നായയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ബാങ്കിൽ നിന്ന് സ്റ്റേഷനറി സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു സുജിന.

കടവത്തൂരിൽ നിന്ന് മകളുടെ വീട്ടിലേക്ക് വരുകയായിരുന്നു അലീമ. ഉമ്മത്തൂരിലെ സ്കൂൾ കോബൗണ്ടിൽ കയറിയാണ് വിദ്യാർത്ഥിയെ നായ ആക്രമിച്ചത്.

#mad #dog #Many #people #including #students #bitten #spreading #fear #Parakadav #Ummthur

Next TV

Related Stories
#Death | സൂര്യജിത്തിന് ഇന്ന് വിട നൽകും; പുറമേരി വീട്ടുവളപ്പിൽ ഇന്ന് വൈകിട്ട് സംസ്‌കാരം

Dec 2, 2024 11:40 AM

#Death | സൂര്യജിത്തിന് ഇന്ന് വിട നൽകും; പുറമേരി വീട്ടുവളപ്പിൽ ഇന്ന് വൈകിട്ട് സംസ്‌കാരം

പോസ്റ്റുമോർട്ടത്തിണ് ശേഷം സൂര്യജിത്തിന്റെ മൃതദേഹം ഇന്ന് വൈകീട്ട് 4 മണിക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും...

Read More >>
#drowned | പുറമേരിയിൽ പ്ലസ് വൺ വിദ്യാർത്ഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു

Dec 2, 2024 12:09 AM

#drowned | പുറമേരിയിൽ പ്ലസ് വൺ വിദ്യാർത്ഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു

വീടിനടുത്തെ കരിങ്കൽ പാറവെട്ടിയപ്പോൾ രൂപപ്പെട്ട അറാംവെള്ളി കുളത്തിൽ മുങ്ങി...

Read More >>
#Seventhday | സപ്തദിന പ്രഭാഷണ സ്വാഗതസംഘം രൂപീകരിച്ചു

Dec 1, 2024 09:43 PM

#Seventhday | സപ്തദിന പ്രഭാഷണ സ്വാഗതസംഘം രൂപീകരിച്ചു

സയ്യിദ് ഹുസൈൻ തങ്ങൾ തളിക്കരയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടി ഇബ്രാഹിം സഖാഫി കുമ്മോളിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ...

Read More >>
#Srinivasan | എമേർജിംഗ് മലയാളം; പോയറ്റ് അവാർഡ് കവി ശ്രീനിവാസൻ തൂണേരി ഏറ്റുവാങ്ങി

Dec 1, 2024 08:49 PM

#Srinivasan | എമേർജിംഗ് മലയാളം; പോയറ്റ് അവാർഡ് കവി ശ്രീനിവാസൻ തൂണേരി ഏറ്റുവാങ്ങി

ഫലകവും പ്രശസ്തിപത്രവും 10000 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്നതാണ്...

Read More >>
#ScreeningCamp | സ്ക്രീനിംഗ് ക്യാമ്പ്; തൂണേരിയിൽ അതിഥി തൊഴിലാളികൾക്ക് രാത്രികാല മെഡിക്കൽ പരിശോധന

Dec 1, 2024 08:34 PM

#ScreeningCamp | സ്ക്രീനിംഗ് ക്യാമ്പ്; തൂണേരിയിൽ അതിഥി തൊഴിലാളികൾക്ക് രാത്രികാല മെഡിക്കൽ പരിശോധന

അഥിതി തൊഴിലാളികളിൽ മന്ത്, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ കണ്ടു വരുന്നതിനാലാണ് സ്ക്രീനിംഗ് ക്യാമ്പ്...

Read More >>
#KSTA | സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക -കെഎസ്ടിഎ

Dec 1, 2024 07:27 PM

#KSTA | സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക -കെഎസ്ടിഎ

പി അലി മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡൻ്റ് എൻ സന്തോഷ് കുമാർ ഉദ്ഘാടനം...

Read More >>
Top Stories

News Roundup

Entertainment News