സന്തോഷായോ? ; മയൂഖയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി

സന്തോഷായോ? ; മയൂഖയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി
Jan 26, 2022 09:17 PM | By Vyshnavy Rajan

നാദാപുരം : ധീരതയ്ക്ക് രാഷ്ട്രപതിയുടെ പുരസ്ക്കാരം നേടിയമ യൂഖയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ''നല്ല മനോധൈര്യമുള്ളവർക്കെ ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയു ... സന്തോഷായില്ലേ? എല്ലാ ആശംസകളും.വീഡിയോകോളിൽ മന്ത്രി പറഞ്ഞു.

അതേസമയം, രാഷ്ട്രപതിയുടെ ജീവൻരക്ഷാ പുരസ്കാരത്തിന് അർഹയായ മയൂഖയെ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.

വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രതീഷ്, വാർഡ് മെമ്പർ പി സിനില, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വിനോദും മയൂഖ യുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.


തോട്ടിൽ മുങ്ങിത്താഴുകയായിരുന്ന മൂന്നുവയസുകാരനെ ജീവൻ രക്ഷിച്ച മയൂഖയുടെ പ്രവർത്തനം നാട്ടിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒടുവിൽ ധീരതയ്ക്കുള്ള രാഷ്ട്രപതിയിൽ നിന്നുള്ള പുരസ്കാരം നേടിയ വാർത്ത എത്തിയതോടെ മയൂഖ യുടെ ഈ പ്രവർത്തിയ്ക്ക് രാജ്യത്തിന്‍റെ അംഗീകാരം.

2020 ആഗസ്റ്റ് നാലിന് വൈകുന്നേരമാണ് ചെക്യാട് ചെറുവരത്താഴ തോട്ടിൽ ചേച്ചിയോടൊപ്പം കുളിക്കുകയായിരുന്ന വളയം പഞ്ചായത്തിലെ വേങ്ങോൽ മനോജൻ- പ്രേമ ദമ്പതികളുടെ മകളായ മയൂഖ അയൽവാസി മൂസ- സക്കീന ദമ്പതികളുടെ ഇളയ മകനായ മുഹമ്മദിന്‍റെ ജീവൻ രക്ഷിച്ചത്.


മുഹമ്മദിന്റെ സഹോദരങ്ങൾ കുളിക്കാൻ വീടിനോടു ചേർന്നുള്ള തോട്ടിലേക്ക് പോയപ്പോൾ വീട്ടുകാർ അറിയാതെ മുഹമ്മദും പിന്നാലെ പോയതായിരുന്നു. മുഹമ്മദ് വെള്ളത്തിൽ വീഴുന്നത് കണ്ട മയൂഖ തോട്ടിലേക്കിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.

മറ്റു കുട്ടികള്‍ ഒച്ചവെച്ചപ്പോള്‍ ഓടിക്കൂടിയ നാട്ടുകാർ പ്രാഥമിക ശുശ്രൂഷ നൽകിയാണ് ജീവൻ രക്ഷിച്ചത്. സംഭവം നടക്കുമ്പോൾ മയൂഖാ ചെക്യാട് എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഈ കൊച്ചി മിടുക്കിക്ക് നാടിന്റെ നാനാതുറകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്.

Minister V Sivankutty congratulated Mayukha on the phone

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories