ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം

ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം
Jan 28, 2022 08:18 AM | By Vyshnavy Rajan

നാദാപുരം : ഭർത്താവിനും മക്കൾക്കുമൊപ്പം നാട്ടിലെത്താമെന്ന് വാക്ക് നൽകിയ ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം. ദോഹയിൽ ഷോക്കേറ്റ് മരിച്ച ലഫ്‌സിനയുടെ മൃതദേഹം ഏഴ് മണിയോടെ നാട്ടിലെത്തിച്ചു.

പുലർച്ചെ 5.30ന് കണ്ണൂർ ഏർപ്പോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഭർതൃവീടായ മുള്ളമ്പത്തിനടുത്തെ തിനൂരിലേക്ക് എത്തിച്ചു. ഒൻപത് മണിയോടെ ഖബറടക്കും.

ദോഹയിൽ താമസ സ്ഥലത്ത് കുളിമുറിയിൽ ഷോക്കേറ്റ് മരിച്ച നിലയിലാണ് വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ(28) യെ കണ്ടെത്തിയത്. ഇലക്ട്രിക്ക് ഹീറ്ററിൽ നിന്ന് വൈദ്യുതി പുറത്തേക്ക് പ്രവഹിച്ചതാണ് അപകട കാരണമെന്നാണ് പറയുന്നത്.

ഇവരുടെ ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ,ഐദ ഖദീജ,ഐദിൻ ഉസ്മാൻ. ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ നിന്ന് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ മരിച്ചുകിടക്കുകയായിരുന്നു.കുളിമുറിയിലെ വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് ലഭ്യമായ വിവരം. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

Within a short time, including the grave; The village bursts into tears at the sight of Lafsina's unconscious body

Next TV

Related Stories
ആശങ്ക വേണ്ട; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ സോളാർ സ്ഥാപിക്കൂ

Jul 12, 2025 10:34 AM

ആശങ്ക വേണ്ട; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ സോളാർ സ്ഥാപിക്കൂ

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി...

Read More >>
വലിയ മനസ്സ്; ജീവകാരുണ്യ പ്രവർത്തനം മുസ്‌ലിം ലീഗിന്റെ മുഖ മുദ്ര -ഇ ടി മുഹമ്മദ് ബഷീർ എം.പി

Jul 11, 2025 10:20 PM

വലിയ മനസ്സ്; ജീവകാരുണ്യ പ്രവർത്തനം മുസ്‌ലിം ലീഗിന്റെ മുഖ മുദ്ര -ഇ ടി മുഹമ്മദ് ബഷീർ എം.പി

ജീവകാരുണ്യ പ്രവർത്തനം മുസ്‌ലിം ലീഗിന്റെ മുഖ മുദ്രയാണെന്ന് ഇ ടി മുഹമ്മദ് ബഷീർ...

Read More >>
വിദ്വേഷം പരത്തരുത്; സോഷ്യൽ മീഡിയയിൽ കരുതൽ വേണം, മുന്നറിയിപ്പുമായി സർവ്വകക്ഷി യോഗം

Jul 11, 2025 10:10 PM

വിദ്വേഷം പരത്തരുത്; സോഷ്യൽ മീഡിയയിൽ കരുതൽ വേണം, മുന്നറിയിപ്പുമായി സർവ്വകക്ഷി യോഗം

നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് സർവ്വകക്ഷിയോഗം...

Read More >>
പുതിയ നേതൃത്വം; കേരള പ്രവാസിസംഘം കളിയാംവെള്ളി യുണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

Jul 11, 2025 09:35 PM

പുതിയ നേതൃത്വം; കേരള പ്രവാസിസംഘം കളിയാംവെള്ളി യുണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

കേരള പ്രവാസിസംഘം കളിയാംവെള്ളി യുണിറ്റ് സമ്മേളനം...

Read More >>
തൂണേരിയിൽ ഐസിഡിഎസ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ച് സി ഐടിയു

Jul 11, 2025 09:05 PM

തൂണേരിയിൽ ഐസിഡിഎസ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ച് സി ഐടിയു

തൂണേരിയിൽ ഐസിഡിഎസ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ച് സി ഐടിയു...

Read More >>
Top Stories

News Roundup

//Truevisionall