---
title: "#MuslimLeague | വിലങ്ങാടിന് മുസ്ലീം ലീഗിൻ്റെ കൈത്താങ്ങ്; സഹായ ധനം വിതരണം ചെയ്തു"
english_title: "#Muslim #League #support #Vilangad #Grants #distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233880/muslim-league-support-vilangad-grants-distributed"
published_at: "2024-09-07T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc077ac1614_SHAFI.jpg"
keywords: []
---

# #MuslimLeague | വിലങ്ങാടിന് മുസ്ലീം ലീഗിൻ്റെ കൈത്താങ്ങ്; സഹായ ധനം വിതരണം ചെയ്തു

> **Lead Summary:** **വിലങ്ങാട്:[**കാലവർഷ കെടുതിയും ഉരുൾപൊട്ടലും ദുരിതത്തിലാഴ്ത്തിയ വിലങ്ങാടിന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ കൈത്താങ്ങ്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സഹായ വിതരണോദ്ഘടനം സംഘടിപ്പിച്ചു.

## Article Content

**വിലങ്ങാട്:[**കാലവർഷ കെടുതിയും ഉരുൾപൊട്ടലും ദുരിതത്തിലാഴ്ത്തിയ വിലങ്ങാടിന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ കൈത്താങ്ങ്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സഹായ വിതരണോദ്ഘടനം സംഘടിപ്പിച്ചു.

സഹായ വിതരണോദ്ഘടനം മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നിർവഹിച്ചു. സൂപ്പി നരിക്കാട്ടേരി സ്വാഗതം പറഞ്ഞു. ടി.ടി ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിന് മുഖ്യാതിഥിയായി വടകര ലോക് സഭ എം പി ഷാഫി പറമ്പിൽ പങ്കെടുത്തു. ഫാ. വിത്സൺ മുട്ടത്തുകുന്നേൽ പ്രസംഘിച്ചു, ഉമ്മർ പാണ്ടികശാല,പൊട്ടങ്കണ്ടി അബ്ദുള്ള, സി പി ചെറിയ മുഹമ്മദ്, സികെ സുബൈർ, അഹമ്മദ് പുന്നക്കൽ,

സി വി എം വാണിമേൽ, കെ കെ നവാസ്, മുഹമ്മദ് ബംഗ്ലത്ത്, പി സുരയ്യ ടീച്ചർ, സൽ‍മ രാജു, എം കെ മജീദ്, പി എ ആൻ്റണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൻ കെ മൂസ മാസ്റ്റർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233880/muslim-league-support-vilangad-grants-distributed)