#DYSP | സംഘർഷ സാധ്യത; വളയം കുറ്റിക്കാട് മഹല്ലിലെ നബിദിനാഘോഷം, ഡി വൈഎസ്പി വിളിച്ച അനുരഞ്ജന യോഗം പാരാജയപ്പെട്ടു

#DYSP | സംഘർഷ സാധ്യത; വളയം കുറ്റിക്കാട് മഹല്ലിലെ നബിദിനാഘോഷം, ഡി വൈഎസ്പി വിളിച്ച അനുരഞ്ജന യോഗം പാരാജയപ്പെട്ടു
Sep 13, 2024 10:30 PM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com)വളയം കുറ്റിക്കാട് മഹല്ല് കമ്മിറ്റിയിലെ വിശ്വാസികൾ ചേരിതിരിഞ്ഞുള്ള സംഘർഷങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ നാദാപുരം ഡിവൈഎസ്പി . എ. പി ചന്ദ്രൻ വിളിച്ചു ചേർത്ത അനുരഞ്ജന യോഗം തർക്കത്തെ തുടർന്ന് തീരുമാനമാകാതെ പിരിഞ്ഞു.

ഇതിനിടെ വളയത്ത് മഹല്ല് നേതൃത്വത്തിനെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വിശ്വാസികൾ അംഗീകരിക്കാത്ത മഹല്ല് നേതൃത്വം മദ്രസ്സ നബിദിന ആഘോഷത്തിൽ പങ്കെടുത്താൽ യാത്ഥാർത്ഥ നബിദിന റാലി വിശ്വാസികൾ സംഘടിപ്പിക്കുമെന്നാണ് 'വളയം കുറ്റിക്കാട്ട് മഹല്ല് കൂട്ടായ്മയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നത്.


എ .പി - ഇ .കെ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് അഞ്ച് വർഷത്തിലേറെയായി വളയം കുറ്റിക്കാട് മഹല്ലിലെ മുനവറിൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ നബിദിന ഘോഷയാത്ര അലങ്കോലമാകുന്നത് പതിവാണ്.

വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടുകയും പൊലീസ് ലാത്തിവീശുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മുഴുവൻ വിശ്വാസികളെയും പങ്കെടുപ്പിച്ച് ജനറൽ ബോഡി നടത്താതെയാണ് ഒരു വിഭാഗം മഹല്ല് നേതൃത്വം കയ്യാളുന്നതാണ് പ്രശ്ന കാരണം എന്നാണ് ഇ കെ വിഭാഗത്തിന്റെ ആരോപണം.

മുപ്പത് വർഷമായി തുടരുന്ന മഹല്ല് പ്രസിഡന്റിനെ അംഗീകരിക്കാൻ ആവില്ലെന്നും ഇദ്ദേഹത്തിന്റെ അഴിമതി പുറത്ത് വരുമെന്ന് ഭയന്നാണ് സ്ഥാനം ഒഴിയാൻ മടിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

എന്നാൽ മഹല്ല് രൂപീകരിച്ച കാലം മുതൽ എ പി വിഭാഗമാണ് കമ്മിറ്റിക്ക് നേതൃത്വം വഹിക്കുന്നതെന്നും സഘർഷമുണ്ടാക്കി ഭരണം പിടിച്ചെടുക്കാനാണ് മറുവിഭാഗം ശ്രമിക്കുന്നത് എന്നാണ് മഹല്ല് ഭാരവാഹികൾ പറയുന്നത്.

ണ്ട് വർഷം മുമ്പ് ഡിവൈഎസ്പി വിവി ലതീഷിൻ്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ മഹല്ല് വിഷയത്തിൽ വഖവ് ബോർഡ് തീരുമാനം വരുന്നത് വരെ മദ്രസ വിദ്യാർത്ഥികളും അധ്യാപകരുടെയും മാത്രം പങ്കെടുത്ത് നബിദിനാ ഘോഷം നടത്താൻ തീരുമാനമുണ്ടാക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം ചില പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പോലീസ് കാവലിലാണ് നബിദിന റാലി സംഘടിപ്പിച്ചതെന്നും ഇത്തവണ അത് അംഗീകരിക്കാൻ ആവില്ലെന്ന് കാണിച്ച് ഒരു വിഭാഗം വിശ്വാസികൾ വളയം പോലീസിൽ പരാതി നൽകിയിരുന്നു.

ഇതേ തുടർന്ന് ഇരു വിഭാഗത്തെയും വളയം സി ഐ സ്വായ്യിദ് അലി ചർച്ചയ്ക്ക് വിളിച്ചിരുന്നു. വഖഫ് നിയമ പ്രകാരവും ഭരണ ഘടന അനുസരിച്ചും നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി രണ്ടര വർഷമായി കഴിഞ്ഞുവെന്നും അതിനാൽ ഇവരെ അംഗീകരിക്കാൻ ആവില്ലെന്നുമാണ് ഇ കെ വിഭാഗം യോഗത്തിൽ പറഞ്ഞത്.

എന്നാൽ നബിദിന റാലിക്ക് മഹല്ല് പ്രസിഡണ്ട് തന്നെ നേതൃത്വം നൽകുമെന്ന നിലപാടിൽ എ പി വിഭാഗവും ഉറച്ചു നിന്നു. സി ഐ വിളിച്ചു ചേർത്ത യോഗം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് നാദാപുരം ഡി വൈ എസ് പി ഓഫീസിൽ അനുരഞ്ജന ശ്രമം നടന്നത് .

 ഇന്ന്   വൈകിട്ട് മണിക്കൂറുകൾ നീണ്ട ചർച്ചയിൽ ഇരുവിഭാഗവും ഒത്തു തീർപ്പിൽ എത്തിയില്ലെങ്കിൽ പരിപാടിക്ക് പോലീസ് അനുമതി നൽകില്ലെന്ന് ഡി വൈ എസ് പിയും വ്യക്തമാക്കി. ഇരു വിഭാഗവും ഒത്തുതീർപ്പിന് തയ്യാറാകാത്തതിനെ തുടർന്നാണ് യോഗം അലസിപ്പിരിഞ്ഞത്.

വളയം സി ഐ ഫായിസ് അലി മഹല്ല് കമ്മറ്റിയെ പ്രതിനിധീകരിച്ച് മഞ്ഞപ്പള്ളി അമ്മത്, കുനിയിൽ സൂപ്പി, കടയങ്കോട്ട് മൊയ്തീൻ, ഇകെ വിഭാഗം    പ്രതിനിധികളായ അയ്യോത്ത് അസീസ് , ഉഴിഞ്ഞക്കര ഫിർദൗസ് , എടുത്തറോൽ അബ്ദുള്ള എന്നിവർ പങ്കെടുത്തു.

#conflict #potential #Nabi #Day #celebration #valayam #Kuttikkad #Mahal #Reconciliation #meeting #called #DYSP #fails

Next TV

Related Stories
#Collector | കളക്ടർ യോഗം വിളിച്ചു; വിലങ്ങാട് ദുരിതബാധിതരുടെ യോഗം ഡിസംമ്പർ 6 ന്

Nov 28, 2024 05:54 PM

#Collector | കളക്ടർ യോഗം വിളിച്ചു; വിലങ്ങാട് ദുരിതബാധിതരുടെ യോഗം ഡിസംമ്പർ 6 ന്

പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി ഭൂമി അനുവദിക്കുന്നത് സംമ്പന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ജില്ല കലക്ടറാണ് യോഗം വിളിച്ചു...

Read More >>
#application | അയ്യങ്കാളി ടാലന്റ് സെർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം

Nov 28, 2024 04:55 PM

#application | അയ്യങ്കാളി ടാലന്റ് സെർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം

കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാൻ...

Read More >>
 #Rationcard | ഓൺലൈനായി അപേക്ഷിക്കാം; റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഡിസംബർ 10 വരെ

Nov 28, 2024 03:52 PM

#Rationcard | ഓൺലൈനായി അപേക്ഷിക്കാം; റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഡിസംബർ 10 വരെ

സിറ്റിസൺ പോർട്ടൽ വഴിയോ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ ആണ്...

Read More >>
#KPSMA | അംഗത്വ വിതരണം; ഏയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാൻ അണിയറയിൽ ഗൂഢനീക്കം -കെ പി എസ് എം എ

Nov 28, 2024 02:35 PM

#KPSMA | അംഗത്വ വിതരണം; ഏയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാൻ അണിയറയിൽ ഗൂഢനീക്കം -കെ പി എസ് എം എ

നിയമന അംഗീകാരത്തിനായി ഉദ്യോഗാർത്ഥികളെ തെരുവിലിറക്കരുതെന്നും സബ്ബ് ജില്ലാ കൺവെൻഷൻ...

Read More >>
#Homecare | ഹോം കെയർ; നാദാപുരത്ത് പാലിയേറ്റിവ് പരിചരണം ശക്തിപ്പെടുത്തുന്നു

Nov 28, 2024 01:36 PM

#Homecare | ഹോം കെയർ; നാദാപുരത്ത് പാലിയേറ്റിവ് പരിചരണം ശക്തിപ്പെടുത്തുന്നു

ആയിരത്തി ഒരുനൂറോളം രോഗികളാണ് നിലവിൽ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പാലിയേറ്റീവിൽ രജിസ്റ്റർ...

Read More >>
#EzdanMotors | എസ്‌ദാൻ മോട്ടോർസ്; സമ്പാദ്യം കത്തി തീരുമെന്ന ടെൻഷൻ ഇനി വേണ്ട, പെട്രോൾ രഹിത വാഹനം തിരഞ്ഞെടുക്കു

Nov 28, 2024 01:27 PM

#EzdanMotors | എസ്‌ദാൻ മോട്ടോർസ്; സമ്പാദ്യം കത്തി തീരുമെന്ന ടെൻഷൻ ഇനി വേണ്ട, പെട്രോൾ രഹിത വാഹനം തിരഞ്ഞെടുക്കു

ഇനി സാമ്പത്തികമാണ് നിങ്ങളുടെ പ്രധാന പ്രശ്നമെങ്കിൽ 100 ശതമാനം ലോൺ സൗകര്യവും സിബിൽ സ്കോർ പോലും നോക്കാതെ നിങ്ങൾക്ക് നേടാനുള്ള അവസരവും ഇവിടെ...

Read More >>
Top Stories










News Roundup






GCC News