#accident | ഓടി രക്ഷപ്പെട്ടു; ഏറാമല ഗ്രാമ പഞ്ചായത്ത് വാഹനം പുറമേരിയിൽ ടിപ്പർ ലോറിയിൽ ഇടിച്ചുകയറി; ഡ്രൈവർ മദ്യലഹരിയിലെന്ന് പരാതി

#accident | ഓടി രക്ഷപ്പെട്ടു; ഏറാമല ഗ്രാമ പഞ്ചായത്ത് വാഹനം പുറമേരിയിൽ ടിപ്പർ ലോറിയിൽ ഇടിച്ചുകയറി; ഡ്രൈവർ മദ്യലഹരിയിലെന്ന് പരാതി
Sep 15, 2024 08:34 AM | By Jain Rosviya

 നാദാപുരം :(nadapuram.truevisionnews.com)ഏറാമല ഗ്രാമ പഞ്ചായത്തിന്റെ വാഹനം പുറമേരിയിൽ ടിപ്പർ ലോറിയിൽ ഇടിച്ചുകയറി. പഞ്ചായത്ത് വാഹനത്തിലെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു.

വെള്ളി വൈകിട്ട് അഞ്ചോടെ പെട്രോൾ പമ്പിന് സമീപമാണ് അപകടം. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയിലേക്ക് നാദാപുരം ഭാഗത്തുനിന്ന്‌ വരികയായിരുന്ന ജീപ്പ് ഇടിക്കുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവർ ജീപ്പിൽ ഉണ്ടായിരുന്നു. അപകടം നടന്ന ഉടൻ ഡ്രൈവർ സ്ഥലത്തുനിന്ന്‌ ഓടിരക്ഷപ്പെട്ടു.

ലോറി ഉടമ കല്ലാച്ചി സ്വദേശി ടി പി രഞ്ജിഷ്  പിന്നീട് ഡ്രൈവറെ ഇടവഴിയിൽനിന്ന്‌ കണ്ടെത്തി.

പൊലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയ്യാറായില്ല.

പൊലീസ് എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഇയാൾ സ്ഥലത്തുനിന്ന്‌ ഓടിരക്ഷപ്പെട്ടു.

ആർഎംപി പ്രവർത്തകനായ ഡ്രൈവർ മദ്യലഹരിയിലാണ് ജീപ്പ് ഓടിച്ചതെന്നും മെഡിക്കൽ പരിശോധന നടത്തണമെന്നും ലോറി ഉടമ രഞ്ജിഷ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ഓടിരക്ഷപ്പെട്ടത്. വാഹനം നാദാപുരം സ്റ്റേഷനിലേക്ക് മാറ്റി.

രഞ്ജിഷ് നാദാപുരം പൊലീസിൽ പരാതി നൽകി.

#Eramala #Grama #Panchayat #vehicle #rammed #into #tipper #lorry #Purmari #Complaint #driver #drunk

Next TV

Related Stories
 #relieffund | ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്ക് സംഭാവന നൽകി

Oct 5, 2024 01:42 PM

#relieffund | ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്ക് സംഭാവന നൽകി

ഇ.കെ വിജയൻ എം.എൽ.എക്ക് ബാങ്ക് ഭരണ സമിതി പ്രസിഡണ്ട് സുധീറിന്റെയും സെക്രട്ടറി അനിൽ അരവിന്ദിൻ്റെയും നേതൃത്വത്തിൽ ഭരണ സമിതിയംഗങ്ങളും ജീവനക്കാരും...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 5, 2024 01:05 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 5, 2024 12:50 PM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Union |  ജേർണലിസ്റ്റ് യൂണിയൻ; നാദാപുരത്തെ മാധ്യമ പ്രവർത്തകർ ഇനി ഒരു കുടക്കീഴിൽ

Oct 5, 2024 12:13 PM

#Union | ജേർണലിസ്റ്റ് യൂണിയൻ; നാദാപുരത്തെ മാധ്യമ പ്രവർത്തകർ ഇനി ഒരു കുടക്കീഴിൽ

ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ് ഫോറം, പ്രസ് ക്ലബ് എന്നീ പേരുകളിൽ പ്രവർത്തിച്ച രണ്ടു സംഘടനകളുടെയും ഭാരവാഹികളെ പിരിച്ചു വിടുകയും എല്ലാവരും ചേർന്ന്...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ത കൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 5, 2024 11:37 AM

#Masamipilovita | പൈൽസ് അസ്വസ്ത കൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#Shibinmurdercase | ഷിബിൻ വധക്കേസ്; സുപ്രിം കോടതിയെ സമീപിക്കും ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി  ആഘോഷമാക്കുന്നു  - മുസ്ലിം ലീഗ്

Oct 5, 2024 11:24 AM

#Shibinmurdercase | ഷിബിൻ വധക്കേസ്; സുപ്രിം കോടതിയെ സമീപിക്കും ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി ആഘോഷമാക്കുന്നു - മുസ്ലിം ലീഗ്

നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ മുഹമ്മദ് ബംഗ്ലത്ത് , ജനറൽ സെക്രെട്ടറി എൻ കെ മൂസ മാസ്റ്റർ, ട്രഷറർ ഖാലിദ് മാസ്റ്റർ എന്നിവരാണ് ഈ കാര്യം...

Read More >>
Top Stories

Entertainment News