വളയം : (nadapuram.truevisionnews.com)വിശ്വാസികൾ ഒരുമിച്ചു നിന്നാൽ നബിദിന ആഘോഷത്തിന് അനുമതി നൽകാമെന്ന് പൊലീസ് നിലപാട് അറിയിച്ചു.
വളയം കുറ്റിക്കാട് നബിദിന ആഘോഷത്തിന് സുന്നിയിലെ ഇരു വിഭാ ഗങ്ങൾക്കും മുന്നിൽ പൊലീസ് ഫോർമുല അവതരിപ്പിച്ചു. നാദാപുരം ഡിവൈഎസ്പി എപി ചന്ദ്രൻ്റെ നിർദ്ദേശ പ്രകാരം വളയം സിഐ ഫായിസ് അലി ഇന്ന് വൈകിട്ട് വിളിച്ച് ചേർത്ത യോഗത്തിലാണ് പൊലീസിൻ്റെ നിഷ്പക്ഷ നിലപാട് വ്യക്തമാക്കിയത്.
സുന്നിയിലെ ഇരു വിഭാ ഗങ്ങൾ തമ്മിൽ തർക്കം നില നിൽക്കുന്ന കുറ്റിക്കാട് മഹല്ലിൽ നബിദിനാഘോഷത്തിന് നേരത്തെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസം വളയം പൊലീസ് ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലിയും നാദാപുരം ഡിവൈഎസ്‌പി എ.പി.ചന്ദ്രനും ഇരു വിഭാഗവുമായി നടത്തിയ ചർച്ചകളിൽ തീരുമാനമാകാതെ പിരിഞ്ഞതോടെയാണിത്.
എന്നാൽ, നബിദിനാഘോഷത്തി ന്റെ ഭാഗമായി പതാക ഉയർത്തുമെന്ന് ഒരു വിഭാഗവും അംഗീകാര മില്ലാത്ത കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ചടങ്ങുകൾ തടയുമെന്ന് എതിർ വിഭാഗവും നിലപാടെടുത്തതോടെ നാളെ സ്ഥലത്ത് ശക്തമായ പൊലീസ് കാവലേർപ്പെടുത്തും.
വളയം കുറ്റിക്കാട് ജുമായത്ത് പള്ളി ഖാദി പതാക ഉയർത്തുവാനും ഇരുവിഭാഗവും പരിപാടിയിൽ പങ്കെടുക്കുവാനുമാണ് ഒടുവിലത്തെ നിർദ്ദേശം എന്ന് അറിയുന്നു.
#Permit #combined #Police #formula #Nabi #Dina #celebration #Valayam #Kuttikkad