Sep 20, 2024 11:09 AM

പാറക്കടവ്:(nadapuram.truevisionnews.com) മുതിർന്ന പൗരന്മാരുടെ പ്രശ്‌നങ്ങളിൽ താൽപര്യപൂർവ്വം ഇടപെട്ട് അവരെ ചേർത്ത് പിടിക്കുകയാണ് ചെക്യാട് ഗ്രാമ പഞ്ചായത്ത്.

വയോജന സൗഹൃദ പഞ്ചായത്തായി മാറുന്നതിന്റെ ഭാഗമായി വിപുലമായ ശിൽപശാല സംഘടിപ്പിച്ചു. വയോജനങ്ങളുടെ പ്രശ്‌നങ്ങൾ പഠിച്ച് അവരുടെ ക്ഷേമത്തിനായി ആവശ്യമായതെല്ലാം നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ചേർന്ന സായൂജ്യം വയോജന സഭാ യോഗം ഉദ്ഘാനം ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് പറഞ്ഞു.

വയോജനങ്ങൾക്കായി ഒരുക്കിയ പകൽവീട് പുളിയാവിൽ അടുത്ത് തന്നെ ഉദ്ഘാടനം ചെയ്യും.

എല്ലാവാർഡുകളിലും പകൽവീടുകളൊരുക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്. വയോജനപാർക്കുകൾ നിർമിക്കാനാവശ്യമായ നടപടികൾ പുരോഗമിച്ചുവരുന്നതായും പ്രസിഡന്റ് പറഞ്ഞു.

അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഹമ്മദ് പുന്നക്കൽ, മോഹൻദാസ് മെമ്പർ, മൂസ പീറ്റക്കണ്ടി, ഹസൻ പി.വി, മുഹമ്മദ് പാറക്കടവ്, ചാത്തു എന്നിവർ സംസാരിച്ചു. ശശിധരൻ എ.കെ. സ്വാഗതം പറഞ്ഞു.

#holding #together #Chekyat #Panchayat #organized #elderly #workshop

Next TV

Top Stories










Entertainment News