#Congress | കോൺഗ്രസ് യോഗത്തിൽ ബഹളം; മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

#Congress  | കോൺഗ്രസ് യോഗത്തിൽ ബഹളം; മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്
Sep 23, 2024 01:23 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പാർട്ടിയെ ശക്തിപ്പെടുത്താൻ കെപിസിസിയുടെ നിർദേശാനുസരണം നടത്തിയ പുറമേരി മണ്ഡലം കോൺഗ്രസ് ക്യാംപ് എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടായ ബഹളത്തിന്റെ പേരിൽ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്.

ഡിസിസി മെമ്പർ കെ.സജീവൻ, മണ്ഡലം സെക്രട്ടരിമായ അബ്രോളി രവി, ടി.കെ.ശശി എന്നിവർക്കാണ് ഡിസിസി പ്രസിഡന്റ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടാൻ താഴെതട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് ബൂത്ത് തലം മുതൽ യോഗം നടക്കുന്നത്.

പുറമേരിയിലെ യോഗത്തിൽ മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടന പ്രസംഗം നടത്തിയ ശേഷമാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്.

ജില്ലാ സെകട്ടറി പ്രമോദ് കക്കട്ടിൽ പ്രസംഗിച്ച ശേഷം ഡിസിസി അംഗം കെ.സജീവൻ പ്രസംഗിക്കുന്നതിനിടയിലാണ് ബഹളമുണ്ടായത്.

ക്യാംപ് എക്‌സിക്യൂട്ടീവിൽ അനുവദനീയമല്ലാത്ത വിഷയങ്ങൾ പ്രസംഗിക്കുന്നതായി ആരോപിച്ച് ടി.കെ. ശശി രംഗത്ത് വരികയായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും യോഗത്തിൽ പങ്കെടുത്തവർ രംഗത്ത് വന്നതോടെ ബഹളമയമായി.

മുല്ലപ്പള്ളിയുടെ മുന്നിലായിരുന്നു സംഭവങ്ങൾ അരങ്ങേറിയത് മഹിളാ പ്രതിനിധികളും യോഗത്തിനെത്തിയിരുന്നു .

ഡിസിസി നിയോഗിച്ച നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. ഡിസിസിക്ക് ലഭിച്ച റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് മൂന്ന് പേർക്ക് നോട്ടീസ് നൽകിയത്. ഏഴു ദിവസത്തിനകം മറുപടി നൽകണം.

#Chaos #Congress #meeting #Show #cause #notice #three #persons

Next TV

Related Stories
#fire  | മംഗലാട് തേങ്ങാക്കൂടക്ക്  തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു

Sep 23, 2024 09:23 PM

#fire | മംഗലാട് തേങ്ങാക്കൂടക്ക് തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് ആയഞ്ചേരി പഞ്ചായത്ത് മംഗലാട് കിഴക്കയിൽ സൂപ്പി ഹാജിയുടെ വീടിനോട് ചേർന്ന തേങ്ങാക്കൂടക്ക് തീ...

Read More >>
#inauguration | ജനകീയ ഉദ്ഘാടനം; നാദാപുരത്ത് നിർമ്മാണം പൂർത്തിയായത് 120 റോഡുകൾ

Sep 23, 2024 07:35 PM

#inauguration | ജനകീയ ഉദ്ഘാടനം; നാദാപുരത്ത് നിർമ്മാണം പൂർത്തിയായത് 120 റോഡുകൾ

വിവിധ വാർഡുകളിലായി 120 റോഡുകളാണ് നിർമ്മാണം പൂർത്തിയായത് ....

Read More >>
#aquadate | അക്വഡേറ്റ് ജീർണാവസ്ഥയിൽ; അപകടം പതിയിരിക്കുന്നതായി നാട്ടുകാർ

Sep 23, 2024 04:12 PM

#aquadate | അക്വഡേറ്റ് ജീർണാവസ്ഥയിൽ; അപകടം പതിയിരിക്കുന്നതായി നാട്ടുകാർ

അഞ്ച് പതിറ്റാണ്ട് മുമ്പ് കക്കംവെള്ളി ബ്രാഞ്ച് കനാലിൽ നിന്ന് എടച്ചേരി ഭാഗത്തേക്ക് പോകുന്ന ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ ഭാഗമായാണ്...

Read More >>
#MahalCommittee  | മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് സമ്മേളനം സമാപിച്ചു

Sep 23, 2024 03:49 PM

#MahalCommittee | മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് സമ്മേളനം സമാപിച്ചു

ആദ്യ ദിനത്തിൽ അഷ്റഫ് റഹ്‌മാനി ചൗക്കിയുടെ ഹുബ്ബ്റസൂൽ പ്രഭാഷണം മസ് ഊദ് മൗലവി തുഹ്ഫി ഉദ്ഘാടനം...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 23, 2024 03:06 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
Top Stories