#aquadate | അക്വഡേറ്റ് ജീർണാവസ്ഥയിൽ; അപകടം പതിയിരിക്കുന്നതായി നാട്ടുകാർ

#aquadate | അക്വഡേറ്റ് ജീർണാവസ്ഥയിൽ; അപകടം പതിയിരിക്കുന്നതായി നാട്ടുകാർ
Sep 23, 2024 04:12 PM | By ADITHYA. NP

നാദാപുരം: (nadapuram.truevisionnews.com)ഇറിഗേഷൻ വകുപ്പിന്റെ ജീർണാവസ്ഥയിലായ അക്വഡേറ്റ് അപകട ഭീഷണിയിൽ. നാദാപുരം, പുറമേരി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കക്കംവെള്ളിയിലെ അക്വഡേറ്റാണ് കാലപ്പഴക്കത്തിൽ ജീർണിച്ച് അപകട ഭീഷണി ഉയർത്തുന്നത്.

അഞ്ച് പതിറ്റാണ്ട് മുമ്പ് കക്കംവെള്ളി ബ്രാഞ്ച് കനാലിൽ നിന്ന് എടച്ചേരി ഭാഗത്തേക്ക് പോകുന്ന ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ ഭാഗമായാണ് അക്വഡേറ്റ്.

അഞ്ച് പതിറ്റാണ്ട് മുമ്പ് പണി തീർത്ത ഈ കനാൽ വഴി വെള്ളം കടത്തിവിട്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കനാലിൽ വേനൽക്കാലത്ത് വെള്ളം വന്നാൽ കൃഷിക്കും കിണറുകളിലും യഥേഷ്ടം വെള്ളം ലഭിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ.

എന്നാൽ കാലപ്പഴക്കത്തിൽ അക്വഡേറ്റിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീണ് കമ്പികൾ തുരുമ്പെടുത്ത് പുറത്തായ നിലയിലാണ്.

പല ഭാഗങ്ങളിലും വിള്ളൽ വീണിട്ടുണ്ട്. സമീപത്തെ എൽപി സ്‌കൂളിലെ കുട്ടികളടക്കമുള്ള നാട്ടുകാർ യാത്ര ചെയ്യുന്ന റോഡിന് മുകളിലൂടെയുള്ള അക്വഡേറ്റ് അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പറഞ്ഞു.

ആർക്കും ഉപകാരമില്ലാത്ത അക്വഡേറ്റ് പൊളിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

#aquadate #decay #locals #say #danger #lurking

Next TV

Related Stories
#fire  | മംഗലാട് തേങ്ങാക്കൂടക്ക്  തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു

Sep 23, 2024 09:23 PM

#fire | മംഗലാട് തേങ്ങാക്കൂടക്ക് തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് ആയഞ്ചേരി പഞ്ചായത്ത് മംഗലാട് കിഴക്കയിൽ സൂപ്പി ഹാജിയുടെ വീടിനോട് ചേർന്ന തേങ്ങാക്കൂടക്ക് തീ...

Read More >>
#inauguration | ജനകീയ ഉദ്ഘാടനം; നാദാപുരത്ത് നിർമ്മാണം പൂർത്തിയായത് 120 റോഡുകൾ

Sep 23, 2024 07:35 PM

#inauguration | ജനകീയ ഉദ്ഘാടനം; നാദാപുരത്ത് നിർമ്മാണം പൂർത്തിയായത് 120 റോഡുകൾ

വിവിധ വാർഡുകളിലായി 120 റോഡുകളാണ് നിർമ്മാണം പൂർത്തിയായത് ....

Read More >>
#MahalCommittee  | മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് സമ്മേളനം സമാപിച്ചു

Sep 23, 2024 03:49 PM

#MahalCommittee | മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് സമ്മേളനം സമാപിച്ചു

ആദ്യ ദിനത്തിൽ അഷ്റഫ് റഹ്‌മാനി ചൗക്കിയുടെ ഹുബ്ബ്റസൂൽ പ്രഭാഷണം മസ് ഊദ് മൗലവി തുഹ്ഫി ഉദ്ഘാടനം...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 23, 2024 03:06 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#vilangadlandslide | വിലങ്ങാട്ടെ കമ്പിളിപ്പാറ കരിങ്കല്‍ ക്വാറിയില്‍ വീണ്ടും ഖനനം തുടങ്ങാന്‍ നീക്കമെന്ന് പരാതി

Sep 23, 2024 02:23 PM

#vilangadlandslide | വിലങ്ങാട്ടെ കമ്പിളിപ്പാറ കരിങ്കല്‍ ക്വാറിയില്‍ വീണ്ടും ഖനനം തുടങ്ങാന്‍ നീക്കമെന്ന് പരാതി

ഉരുള്‍ പൊട്ടി ക്വാറിയിലടിഞ്ഞ കല്ലും മണ്ണും, മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്തു...

Read More >>
Top Stories