Featured

#inauguration | ജനകീയ ഉദ്ഘാടനം; നാദാപുരത്ത് നിർമ്മാണം പൂർത്തിയായത് 120 റോഡുകൾ

News |
Sep 23, 2024 07:35 PM

നാദാപുരം :(nadapuram.truevisionnews.com) ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം തുടങ്ങി .

വിവിധ വാർഡുകളിലായി 120 റോഡുകളാണ് നിർമ്മാണം പൂർത്തിയായത് .


ഒന്നാം വാർഡിൽ പുളിയാംകണ്ടിമുക്ക് കുമ്പോളിതാഴ റോഡ് , പീറ്റയിൽ മുക്ക് പുളിയാംകണ്ടി റോഡ്, മുണ്ടോളത്തിൽ മഞ്ചേരി കടവ് റോഡ് ,ചീരാൻ കണ്ടി മുക്ക് കല്ലോടിക്കുനി റോഡ് എന്നീ റോഡുകളുടെ ഉദ്ഘാടനം പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു .


വാർഡ് മെമ്പർ പി പി വാസു അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ , കെ പ്രവീൺ കുമാർ , കോറോത്ത് റഫീഖ് , കേളോത്ത് മുഹമ്മദലി , വി വി സതീശൻ ,ഒ വിജയൻ ,ബാബു പുന്നോള്ളതിൽ , പുതിയാണ്ടി ഇബ്രാഹിം ,പുളിയങ്കണ്ടി അന്ത്രു ഹാജി , കുമാരൻ തയ്യുള്ളതിൽ എന്നിവർ സംസാരിച്ചു .

#Public inauguration #120 #roads #have #been #completed #Nadapuram

Next TV

Top Stories