നാദാപുരം: (nadapuram.truevisionnews.com) ജില്ലയിലെ തൂണേരി ഗ്രാമപഞ്ചായത്തിനെയും കണ്ണൂർ ജില്ലയിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കല്ലാച്ചേരി കടവ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനം നടത്തിയ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെയ്റോസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് നടത്തി.
തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൃഷ്ണൻ കാനന്തേരി ,കെയ്റോസ് പ്രോജക്ട് മാനേജർ ചന്ദ്രൻ കെ വി ,
പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സജിത്ത് പി, അസിസ്റ്റൻറ് എൻജിനീയർ റോജി ടി കെ, റവന്യൂ വാലുവേഷൻ അസിസ്റ്റൻറ് ഗിരീഷ് കുമാർ പി സി, റവന്യൂ ഇൻസ്പെക്ടർ മഹേഷ് കുമാർ,
കൈറോസ് വളണ്ടിയർ അലന പോൾ എന്നിവർ സംബന്ധിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൂണേരി ഗ്രാമപഞ്ചായത്തിൽ നിന്ന് 90 സെൻറ് സ്ഥലവും എടച്ചേരി പഞ്ചായത്തിൽ നിന്ന് 8 സെൻറ് സ്ഥലവും കണ്ണൂർ ജില്ലയിലെ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ നിന്ന് 33 സെൻറ് സ്ഥലവും ഏറ്റെടുക്കേണ്ടതുണ്ട്.
കോഴിക്കോട് ജില്ലയിലെ തൂണേരി എടച്ചേരി പഞ്ചായത്തുകളിലെ ഭൂ ഉടമകളുടെ യോഗമാണ് തൂണേരി ഗ്രാമപഞ്ചായത്തിൽ വിളിച്ചു ചേർത്തത്.
#Hear #people #Construction #Kallacheri #Quay #Bridge #social #impact #study #been #initiated