നാദാപുരം: (nadapuram.truevisionnews.com)കക്കംവള്ളി ശാദുലി സാഹിബ് സ്മാരക ഇസ്ലാമിക് സെന്ററിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന ജെൽസേ മീലാദ് പരിപാടി 1, 2 തീയതികളിൽ നടക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം തീയതി ചൊവ്വാഴ്ച രാത്രി 7 മണിക്ക് ഫാരിസ് മംനൂൻ ഫൈസി ലക്ഷദ്വീപ് പ്രഭാഷണം നടത്തും.
മൗലീദ് പാരായണവും ഉണ്ടാകും. രണ്ടാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് 'മദ്ഹരങ്ങ്' എന്ന പേരിൽ ജില്ലാ തല പ്രവാചക പ്രകീർത്തന ഗാനാലാപന മത്സരം ആരംഭിക്കും.
കേരള മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ദർസ് വിദ്യാർത്ഥികളുടെ വിവിധ കലാമത്സരങ്ങൾ നടക്കും.
മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി സെക്രട്ടറി ഫൈസൽ എളേറ്റിൽ, മാപ്പിള കവികളായ അഷ്‌റഫ് പാലപ്പെട്ടി, ഫൈസൽ കന്മനം എന്നിവർ സംബന്ധിക്കും.
തുടർന്ന് ആറ്റിങ്ങൽ നാസിർ ആൻഡ് പാർട്ടിയുടെ 'ഇരട്ടകൾ വഴി പിരിഞ്ഞപ്പോൾ' എന്ന കഥാ പ്രസംഗവും അജ്സൽ ലക്ഷദ്വീപ് & പാർട്ടിയുടെ ദഫ് മേളവും, ഷംവീൽ മേലാറ്റൂർ & പാർട്ടിയുടെ ബുർദ്ദ മജ്‌ലിസും നടക്കും.
സമാപന ചടങ്ങിൽ കവി വി സി ഇഖ്ബാൽ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകും. നാദാപുരം ഖാസി മേനക്കോത്ത് കുഞ്ഞബ്ദുള്ള മുസ്‌ലിയാർ മുർശിദീ പുരസ്‌കാരം സമ്മാനിക്കും.
വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ എം. എച്ച് വെള്ളുവങ്ങാട്, പി മുനീർ മാസ്റ്റർ, അബ്ദുറഹ്മാൻ ബാലിയിൽ, റഷാദ് മരുത എന്നിവർ പങ്കെടുത്തു.
#Preparations #are #complete #for #JelseMeelad