വാണിമേൽ: (nadapuram.truevisionnews.com)ശുചിത്വമില്ലാത്ത ഭക്ഷണപാനീയങ്ങൾ വ്യക്തിശുചിത്വം പാലിക്കാതെ ഉപയോഗിക്കുന്നത് മൂലമാണ് മഞ്ഞപ്പിത്തം പിടിപെടുന്നതെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.
വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്ത രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. സുരയ്യ അറിയിച്ചു.
ആരോഗ്യ പ്രവർത്തകർ സ്‌കൂളുകളിൽ ബോധവൽക്കരണവും കുടിവെള്ള സ്രോതസ്സ് ക്ലോറിനേഷനും നടത്തിവരുന്നു.
സ്‌കൂൾ പരിസരങ്ങളിൽ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കൾ, സുരക്ഷിതമല്ലാത്ത പാനീയങ്ങൾ എന്നിവ വില്പന നടത്തരുതെന്ന് കർശന നിർദ്ദേശം നൽകി.
രോഗ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ഏറെ ജാഗ്രത പാലിക്കണമെന്നും രോഗബാധിതർ പൊതുപരിപാടികളിലും ആഘോഷവേളകളിലും പങ്കെടുക്കരുതെന്നും അറിയിച്ചു.
വിവാഹം, സൽക്കാരം, മറ്റ് ആഘോഷ വേളകളിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും മെഡിക്കൽ ഓഫീസർ ഡോ: സഫർ ഇഖ്ബാൽ അറിയിച്ചു.
ഹോട്ടൽ, കൂൾബാർ, സ്‌കൂൾ പാചകപ്പുരകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് പരിശോധകൾക്കും ബോധവൽക്കരണത്തിനും നേതൃത്വം നൽകി.
ജൂനി:ഹെൽത്ത് ഇൻസ്പെക്ടർമാരായ സതീഷ്.സി.പി, വിജയരാഘവൻ.പി, ചിഞ്ചു കെ.എം, അനുമോൾ പി.ജെ, ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
#Awareness #active #Jaundice #more #likely #hygiene #not #maintained