നാദാപുരം : (nadapuram.truevisionnews.com) കെഎസ് ടി യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന സി എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് കെ എസ് ടി യു നാദാപുരം ഉപജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻകെ മൂസ മാസ്റ്റർ മത്സരം ഉദ്ഘാടനം ചെയ്തു. കെ എസ് ടി യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷതവഹിച്ചു.
ടി. കെ. അബ്ദുൽകരീം, കെ. കെ. മുഹമ്മദലി, കെ. വി. കുഞ്ഞമ്മദ്, നൗഫൽ കിഴക്കയിൽ, സി.ടി ഹാരിസ്, ജമീലടീച്ചർ ചെറുമോത്ത്, താഹിറ ഖാലിദ്, ഒ.മുനീർ,യൂനുസ് മുളിവയൽ, കെ.കെ ജാസിർ ,
അബ്സർ കെ.കെ, ഇസ്മായിൽ പറമ്പത്ത് എന്നിവർ പ്രസംഗിച്ചു. കെ. എസ്. ടി. യു സംസ്ഥാന സെക്രട്ടറിട്ടേറിയറ്റ് മെമ്പർ എൻ. കെ. അബ്ദുൽ സലീം സമ്മാനദാനം നടത്തി.
വിജയികൾ: എൽപി വിഭാഗം:- 1.ഇഷാനി ആർ വിനായക് - വളയം എം എൽ പി 2. ഷാൻ എസ് ശങ്കർ-പൂവ്വം വയൽ എൽ പി 3. മുഹമ്മദ് ഹാത്വിം ബിഎം എൽപി സ്ക്കൂൾ
യുപി വിഭാഗം 1 സാൻലിയ ആർ ദിനേശ്- കുറുവന്തേരി യു പി സ്കൂൾ 2.അനർവ്വ് എസ് -പെരുമുണ്ടച്ചേരി എം എൽപി സ്ക്കൂൾ 3. ഐമൻ മുനീർ- വാണിമേൽ എംയുപി
ഹൈസ്കൂൾ വിഭാഗം 1 ടിജോ രവീന്ദ്രൻ .ടി ഗവ. ഹയർ സെക്കണ്ടറി കല്ലാച്ചി 2.അർശ്വിൻ ക്രസൻ്റ് ഹൈസ്കൂൾ വാണിമേൽ 3. മുഹമ്മദ് റസിൻ സി. കെ പേരോട് എം ഐ ഹയർ സെക്കണ്ടറി സ്കൂൾ
ഹയർ സെക്കണ്ടറി വിഭാഗം:- 1. സ്നേഹിത് എം.സി വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 2. ആകാശ് എസ് ജി. വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 3. മുഹമ്മദ് നാസിം . പേരോട് എം ഐ ഹയർ സെക്കണ്ടറി സ്കൂൾ.
#Competition #winners #KSTU #Nadapuram #Upazila #CH #talent #QuizCompetition