നാദാപുരം:(nadapuram.truevisionnews.com) വാണിമേൽ പഞ്ചായത്തിൽ ഭീതി പരത്തി മഞ്ഞപ്പിത്തം പടരുന്നു സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ സ്ഥിരീകരിച്ചു.
മേഖലയിലെ ഒരു യുപി സ്‌കൂളിലെ മൂന്ന് വിദ്യാർഥികൾക്കും രണ്ട് അധ്യാപകർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 14 ആയി ഉയർന്നു.
രോഗബാധ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് അധികൃതർ നടപടി ശക്തമാക്കിയിട്ടുണ്ട്. സ്കൂളുകളിൽ ബോധവൽകരണവും കുടിവെള്ള സ്രോതസ്സ് ക്ലോറിനേഷനും നടത്തി വരുന്നു.
സ്‌കൂൾ പരിസരങ്ങളിൽ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കൾ, സുരക്ഷിതമല്ലാത്ത പാനീയങ്ങൾ എന്നിവ വില്പന നടത്തരുതെന്ന് കർശന നിർദ്ദേശം നൽകി.
ഹോട്ടലുകൾ, കൂൾബാർ, സ്‌കൂൾ പാചകപ്പുരകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് പരിശോധകൾക്കും ബോധവൽക്കരണത്തിനും നേതൃത്വം നൽകി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.പി. സതീഷ്, പി.വിജയരാഘവൻ, കെ.എം.ചിഞ്ചു, പി.ജെ അനുമോൾ, ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
മഞ്ഞപ്പിത്ത രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ അറിയിച്ചു.
#Yellow #fever #spread #fear #Vanimel #panchayat #School #children #teachers #have #been #confirmed #infected