നാദാപുരം: (nadapuram.truevisionnews.com)രണ്ട് വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ മൂന്ന് വിദ്യാലയങ്ങളിലെ 132 സ്റ്റുഡൻ്റ് പൊലീസ് ക്യാഡറ്റുകൾ പാസിംഗ് ഔട്ട് ചെയ്തു.
കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കടമേരി ആർ എസി ഹയർ സെക്കണ്ടറി സ്കൂൾ, പേരോട് എം ഐ.എം ഹയർ സെക്കണ്ടറി സ്കൂളുകളിലെ ആറ് പ്ലാറ്റുണുകളാണ് പരേഡിൽ അണിനിരന്നത്.
നാദാപുരം എംഎൽഎ ഇകെ വിജയൻ പരേഡിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
പരേഡ് അണ്ടർ കമെൻ്റൻ്റ് ഉദിപ് ജിതേഷ് കമെൻ്റൻ്റ് നിവേദ് എം ഷാജിക്ക് പരേഡ് ചുമതല കൈമാറി.
ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ സുനിൽ കുമാർ പരേഡ് റവ്യൂ ചെയ്തു.
മികച്ച പ്രകടനം കാഴ്ച്ചവെച്ച കേഡറ്റുകൾക്ക് ഇകെ വിജയൻ എംഎൽഎ, ജില്ലാപഞ്ചായത്ത് അംഗം സിവിഎം നജ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലി, പിടിഎ പ്രസിഡൻ്റും ഗ്രാമപഞ്ചായത്ത് അംഗവുമായ ദിലീപ് കുമാർ, നാദാപുരം സി ഐ ഷാജൻ എംഎസ് എന്നിവർ സമ്മാനിച്ചു.
പ്രധാന അധ്യാപകരായ ടി മഹേഷ്, മുഹമദ് കാണാത്ത്, അബ്ദുൾ ജലീൽ, ശ്രീഷ ഒതയടഞ്ഞ് അഭിവാദ്യം അർപ്പിച്ചു.
പഠനത്തോടൊപ്പം വിദ്യാർത്ഥികളെ നേരിൻ്റെ വഴിയിലൂടെ യാത്ര ചെയ്യാനും അനീതിക്കെതിരെ നിലയുറപ്പിക്കാനും സ്റ്റ്യുഡൻ്റ് പൊലീസിലൂടെ കഴിഞ്ഞതായും ഇകെ വിജയൻ പറഞ്ഞു.
എഎസ്ഐ രാംദാസ് , കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ഫസൽ ഇ, റഫീഖ്, സാബിർ, ഡി ഐ മാരായ രാജു, ഡബ്യു സി ഐ സിന്ദു എന്നിവർ നേതൃത്വം നൽകി.
#passing #out #Student #police #cadets #have #completed #their #training