നാദാപുരം: (nadapuram.truevisionnews.com)അരൂർ ദാറുൽ ഖൈറിൽ ജശ്നെ മീലാദിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കലാരവം 24 ഇന്ന് സമാപിക്കും.
രാവിലെ മത്സരങ്ങൾ ആരംഭിച്ചു.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന സാംസ്കാരിക സായാഹ്നം, കെ ടി അബ്ദുറഹിമാൻ ഉൽഘാടനം ചെയ്യും.
മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡൻ്റ് എം. കെ അശ്റഫ് മുഖ്യ പ്രഭാഷണം നടത്തും.
എൻ അമ്മദ് മാസ്റ്റർ, രജീന്ദ്രൻ കപ്പള്ളി, ജെ പി ഇസ്മാഈൽ മാലവി, എ പി മുനീർ മാസ്റ്റർ, റിയാസ് ഗസ്സാലി, ആശിഖ് ഫലാഹി, അസ്ലം ഫലാഹി, അജ്‌മൽ മാസ്റ്റർ, അബൂബക്കർ എന്നിവർ പ്രസംഗിക്കും.
ഓവറോൾ ചാമ്പ്യൻമാർക്ക്, പ്രമുഖ പണ്ഡിതനും വാഗ്മിയുമായിരുന്ന ചേലക്കാട് ഹസൻ മുസലിയാർ സ്മാരക റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക്, ഇയ്യാങ്കുടി അബ്‌ദുറസാഖ് മുസ്ലിയാർ റണ്ണേഴ്‌സപ്പും സമ്മാനിക്കും.
ഇന്നലെ രാവിലെ സമൂഹ സിയറത്തിന്ന് ഉവൈസ് വഹബി വലകെട്ട് നേതൃത്വം നൽകി.
പുളിച്ചേരി മൊയ്‌തു ഹാജി പതാക ഉയർത്തി.
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. തസ്കിയത്ത് സെഷനിൽ എ പി അസി സ് ബാഖവി പ്രഭാഷണം നടത്തി.
#Cultural #Evening #Kalaravam #ends #today #Arur #Darul #Khair