നാദാപുരം: (nadapuram.truevisionnews.com) തൂണേരിയിലെ സർക്കാർ കുടുംബാരോഗ്യ കേന്ദ്രവും പരിസരവും എൻസിസി കേഡറ്റുകൾ ശുചീകരിച്ചു.
ഗാന്ധി ജയന്തി ദിനത്തിലാണ് പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി കേഡറ്റുകൾ ശുചീകരണം നടത്തി മാതൃകയായത്.
സ്കൂൾ പരിസരം,റോഡുകൾ ആശുപത്രി പരിസരം ശുചീകരണം പ്രവർത്തികൾ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ രാജുള കിഴക്കും കരേമൽ ഉദ്ഘാടനം ചെയ്തു.
ഹെഡ് മാസ്റ്റർ കേ അബ്ദുൽ ജലീൽ,വാർഡ് മെമ്പർ പി ഷാഹിന, വാർഡ് മെമ്പർ രഞ്ജിത്, എൻസിസി ഓഫീസർ അബ്ദുൾ ഹമീദ് . സി,അഷറഫ് കിഴക്കയിൽ,അബ്ദുല്ല ഒലിയോട് , ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്.എന്നിവർ നേതൃത്വം നൽകി.
ഗാന്ധി സ്മരണ നിലനിർത്തുന്നതൊടപ്പം കുട്ടികളിൽ സേവന സന്നദ്ധതയും, ശുചിത്വ ബോധവും വളർത്താൻ ഇത്തരം അനുഭവങ്ങൾ അനിവാര്യമാണെന്ന് ചെയർ പേഴ്സൺ ഉദ്ഘടന സന്ദേശത്തിൽ പറഞ്ഞു.
#service #model #NCCcadets #cleaned #GovernmentFamilyHealthCenter #Thuneri