നാദാപുരം: (nadapuram.truevisionnews.com) ഷിബിൻ വധക്കേസിൽ കാത്തിരുന്ന നീതി ലഭിച്ചത് പാർട്ടി എട്ട് വർഷമായി കുടുംബത്തെ ചേർത്ത് പൊരുതി നേടിയ നിയമ പോരാട്ടത്തിന്റെ വിജയമാണെന്ന് സി.പി.ഐ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും നാദാപുരം ഏരിയ സെക്രട്ടറിയുമായ പി പി ചാത്തു.
ഇന്ന് ഏറെ സന്തോഷമുള്ള ദിനമാണ്. ഷിബിൻ വധക്കേസിൽ വിചാരണ കോടതി വിട്ടയച്ച 8 പ്രതികൾ കുറ്റക്കാരെന്നു ഹൈക്കോടതി വിധി ഏറെ സന്തോഷമുള്ളതാണെന്നും സഹകരിച്ച എല്ലാവർക്കും നന്ദി ഉണ്ടെന്നും പി പി ചാത്തു ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
'ഏറെ സന്തോഷമുള്ള ഒരു ദിനം ഷിബിൻ കേസ് വിചാരണ കോടതി വിട്ടടയച്ച 8 പ്രതികൾ കുറ്റക്കാരെന്നു ഹൈക്കോടതി വിധിച്ചു ശിക്ഷ 15ന്... 8വർഷമായി സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി നടത്തിയ നിയമ പോരാട്ടത്തിലൂടെ വിജയം കണ്ടു.
സഹകരിച്ച എല്ലാവർക്കും നന്ദി ഈ വിധി നേരിട്ട് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം' 1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി പറഞ്ഞു.
സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ് വിധി. കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍.
ഈ മാസം 15ന് ശിക്ഷ വിധിക്കും. ശിക്ഷ വിധിക്കുന്ന ദിവസം പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. 2015 ജനുവരി 22ന് രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.
സംഭവ ദിവസം രാത്രി രാഷ്ട്രീയ വിരോധത്താല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഷിബിനെ കൊലപ്പെടുത്തുകയായിരുന്നു.
ഒന്നുമുതല്‍ 11വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും 12 മുതല്‍ 17വരെ പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരുമാണ്.
66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് പൊലീസ് സമർപ്പിച്ചിരുന്നത്.
അതേസമയം കാത്തിരുന്ന നീതി പത്ത് വർഷമെത്തുമ്പോൾ ലഭിച്ചത് പാർട്ടി കുടുംബത്തെ ചേർത്ത് നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണെന്നും വൈകിയാണെങ്കിലും സന്തോഷം ഉണ്ടെന്ന് ഷിബിന്റെ പിതാവ് സി.കെ ഭാസ്കരൻ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
#party #fought #Justice #Shib #legal #battle #won #PPChathu