നാദാപുരം:(nadapuram.truevisionnews.com) നാദാപുരം: കോർപറേറ്റുകൾക്ക് പരവതാനി വിരിക്കുന്ന സർക്കാരുകൾ വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ യാതൊരു നടപടികളൂംസ്വീകരിക്കുന്നില്ല.
അനുദിനം വ്യാപാരികളെ ദ്രോഹിക്കുന്ന തരത്തിലുള്ളനിയമങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്.
ഓൺലൈൻ വ്യാപാരത്തിന്റെ അതിപ്രസരം, വ്യാപാര മേഖലയിൽ വൻകിട കുത്തക സ്ഥാപനങ്ങളുടെ കടന്നു കയറ്റം, ഇതിനെല്ലാം സൗകര്യമൊരുക്കി കൊടുക്കുന്ന സർക്കാരുകളും ഉദ്യോഗസ്ഥ ലോബിയും.
ഇതിനിടയിൽ നിലനിൽപ്പിനായി പിടിച്ച് നിൽക്കാൻ കഷ്ടപ്പെടുന്ന ചെറുകിട കച്ചവട മേഖല തകർക്കാൻ അശാസ്ത്രീയമായ നിയമങ്ങൾ കച്ചവടക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന സർക്കാറുകൾ.
വ്യാപാര മേഖലയിലെ അനീതികൾക്കെതിരെ പോരാടാനും ഉപജീവനത്തിനായി കച്ചവടം തൊഴിലായി സ്വീകരിച്ച വ്യാപാരികളെ സംരക്ഷിക്കാനും ഈ രംഗത്തെ ഉണർവ്വിനുമായി വ്യാപാരി വ്യവസായി ഏകോപന സമിതി എക്കാലവും കൂടെയുണ്ടാവുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡന്റ് ബാപ്പു ഹാജി അഭിപ്രായപ്പെട്ടു.
കല്ലാച്ചി യൂണിറ്റ് കമ്മിറ്റി നടത്തിയ ഉണർവ്വ് എക്സിക്യുട്ടീവ് ക്യാമ്പ് ഉൽഘാടനം നടത്തിസംസാരിക്കുകയായിരുന്നുഅദ്ദേഹം യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് എംസി ദിനേശൻ അദ്ധ്യക്ഷതവഹിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഇല്ലത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രമുഖനാഷണൽ ട്രൈനർ ജെസി പ്രമോദ്,പികെ ബാലകൃഷ്ണന്റെ ട്രൈനിംഗും,യൂത്ത്‌വിംഗ്‌സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി,
ജില്ലാ വൈസ് പ്രസിഡന്റ് ഏരത്ത്‌ഇഖ്ബാൽ,കണേക്കൽഅബ്ബാസ്,റ്റാറ്റഅബ്ദുറഹിമാൻ, സവാനനാസർ,സുധീർഒറ്റപുരക്കൽ, സലാം സ്പീഡ് എന്നിവർ സംസാരിച്ചു.
#Governments #Corporates #Business #Sector #Verge #Collapse